ടൂറിസ്റ്റ് ബസിലെ എ.സിക്ക് തണുപ്പ് പോരാ, വാക്കേറ്റത്തിനിടെയിൽ ക്ളീനറെ തല്ലിച്ചതച്ച തളിപ്പറമ്പ് സ്വദേശികൾക്കെതിരെ കേസെടുത്തു
Sep 10, 2025, 19:56 IST
തളിപ്പറമ്പ്: എ.സിക്ക് തണുപ്പ് പോരെന്ന് പറഞ്ഞുണ്ടായ വാക്കേറ്റത്തിനിടെ ടൂറിസ്റ്റ് ബസിലെ ക്ലീനറെ തളിപറമ്പ് സ്വദേശികളായ യാത്രക്കാര്‍ മര്‍ദിച്ചതായി പരാതി. ക്ലീനര്‍ കാഞ്ഞങ്ങാടിനടുത്തെ വെള്ളരിക്കുണ്ട് പുന്നക്കുന്ന് മേനാംതുണ്ടത്തില്‍ അരവിന്ദിനെ (27) കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാസര്‍കോടു നിന്നും എറണാകുളത്തേക്ക് പോയ ബസ്സിലെ ജീവനക്കാരനെയാണ് ബുധനാഴ്ച്ച പുലര്‍ച്ചെ 1.30 മണിയോടെ നന്തിയിലെത്തിയപ്പോള്‍ മര്‍ദിച്ചത്. തളിപ്പറമ്പില്‍ നിന്നു കയറിയ രണ്ടു പേരാണ് മര്‍ദിച്ചത്. ബസിലെ എസിയുടെ തണുപ്പു പോരാ എന്നു പറഞ്ഞാണ് അസഭ്യം പറയുകയും മുഖത്ത് തുടരെ മര്‍ദിക്കുകയും ചെയ്തതെന്ന് പരാതിയില്‍ പറയുന്നു സംഭവത്തിൽ കണ്ടാലറിയാവുന്ന തളിപ്പറമ്പ് സ്വദേശികൾക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.
.jpg)


