തളിപ്പറമ്പിൽ വൻവാഷ് ശേഖരം പിടികൂടി നശിപ്പിച്ചു
Jan 29, 2025, 09:50 IST


തളിപ്പറമ്പ് : ചെറിയൂരില്‍ വന്‍ വാഷ് ശേഖരം പിടികൂടി നശിപ്പിച്ചു. തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷ്റഫ് മലപ്പട്ടവും സംഘവും ചേര്‍ന്ന് തളിപ്പറമ്പ് റെയിഞ്ച് പരിധിയിലെ ചെറിയൂരില്‍ നടത്തിയ റെയിഡിലാണ് ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 115-ലിറ്റര്‍ വാഷ് കണ്ടെടുത്തത്.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ രാജീവന്‍ പച്ചക്കൂട്ടത്തില്‍, പി.പി.മനോഹരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി.വി.വിജിത്ത്, എം.വി.ശ്യാംരാജ, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ എം.പ്രകാശന്‍ എന്നിവരും റെയിഡ് സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികളെ കുറിച്ച് വിവരം കിട്ടിയതായും പ്രദേശങ്ങളില്‍ റെയ്ഡ് ശക്തമാകുമെന്നും എക്‌സൈസ് ഇന്‍സ്പെക്ടര്‍ എബി തോമസ് അറിയിച്ചു.