തളിപ്പറമ്പ് പൂവ്വം എസ്.ബി.ഐ ശാഖയിൽ കയറി യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം ; ഭർത്താവ് അറസ്റ്റിൽ

Thaliparam Poovvam attempted to hack the young woman into the SBI branch; Husband arrested
Thaliparam Poovvam attempted to hack the young woman into the SBI branch; Husband arrested

ബാങ്കിലെത്തിയ അനുരൂപ് ഭാര്യയെ വിളിച്ച് പുറത്തേക്കിറക്കി. വാക്കുതർക്കത്തിനിടയിൽ കയ്യിൽ കരുതിയ കൊടുവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു.

തളിപ്പറമ്പ് : തളിപ്പറമ്പ് പൂവ്വത്ത്ബാ ങ്ക് ജീവനക്കാരിയെ ഭർത്താവ് ഓഫീസിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. തളിപ്പറമ്പ് പൂവ്വം എസ്ബിഐ ശാഖയിലെ ജീവനക്കാരി അനുപമക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഭർത്താവ് അനുരൂപ് അറസ്റ്റിലായി.

ബാങ്കിൽ കയറിയാണ് പ്രതി ഭാര്യയെ വെട്ടിയത്. വ്യാഴാഴ്ച്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവമുണ്ടായത്. ബാങ്കിലെത്തിയ അനുരൂപ് ഭാര്യയെ വിളിച്ച് പുറത്തേക്കിറക്കി. വാക്കുതർക്കത്തിനിടയിൽ കയ്യിൽ കരുതിയ കൊടുവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു.

Thaliparam Poovvam attempted to hack the young woman into the SBI branch; Husband arrested

ആക്രമണത്തെ പ്രതിരോധിക്കാൻ അനുപമ ബാങ്കിനുള്ളിലേക്ക് ഓടിയപ്പോൾ പുറകേ ചെന്ന് ആക്രമിച്ചു. പ്രതിയെ സ്ഥലത്തുണ്ടായിരുന്നവർ ചേർന്നാണ് കീഴ്‌പ്പെടുത്തിയത്. ഇയാളെ തളിപറമ്പ് പൊലിസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റു രേഖപ്പെടുത്തി.

Tags