തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡ് ഇടിഞ്ഞു വീണു ; അപകടത്തിന് കാരണം സമീപത്ത് സ്വകാര്യ വ്യക്തി മണ്ണ് മാന്തിയതിനെ തുടർന്ന്

The main road leading to the Taliparamba Rajarajeshwara Temple has collapsed; the incident was caused by soil excavation carried out by a private individual nearby.

റോഡ് ഇടിയുമ്പോൾ വാഹനങ്ങളൊന്നും കടന്നുപോകാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. അപകടസാധ്യത ചൂണ്ടിക്കാട്ടി നേരത്തെ തന്നെ റസിഡൻഷ്യൽ അസോസിയേഷൻ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു അന്ന് നഗരസഭയുടെയും ജിയോളജി വകുപ്പിന്റെയും അനുമതിയോടെയാണ് മണ്ണ് നീക്കുന്നതെന്നാണ് സ്വകാര്യ വ്യക്തികൾ പറഞ്ഞത്. ഇത് വലിയ ദുരന്തത്തിലേക്കാണ് കൊണ്ട് ചെന്ന് എത്തിച്ചത്.

 തളിപ്പറമ്പ്  : 2 ദിവസമായി കേരളത്തിൽ മഴ തകർത്ത് പെയ്യുകയാണ്. കണ്ണൂർ ജില്ലയിലും വിവിധയിടങ്ങളിൽ വെള്ളപ്പൊക്കവും കനത്ത നാശനഷ്ട്ടവുമാണ് ഉണ്ടായത്. ദേശീയ പാതയിൽ തളിപ്പറമ്പ് ചിറവക്ക് ഇറക്കത്തിൽ നിന്നും രാജരാജേശ്വര ക്ഷേത്രം ഭാഗത്തെ തമ്പുരാൻ നഗറിലേക്കുള്ള റോഡ് മഴയിൽ ഇടിഞ്ഞു വീണു. സ്വകാര്യ വ്യക്തി റോഡിനോട് ചേർന്ന് വലിയ ആഴത്തിൽ മണ്ണ് ഇടിച്ചു നീക്കിയിരുന്നു. ഇതാണ് റോഡ് ഇടിയാൻ കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു . നിലവിൽ വാഹനങ്ങൾക്ക് പോകാൻ സാധിക്കാത്ത വിധത്തിലാണ് റോഡ് തകർന്നത്.

The main road leading to the Taliparamba Rajarajeshwara Temple has collapsed; the incident was caused by soil excavation carried out by a private individual nearby.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ദേശീയപാതയിലെ ചിറവക്ക് ഇറക്കത്തിൽ നിന്ന് രാജരാജേശ്വര ക്ഷേത്രം ഭാഗത്തെ തമ്പുരാൻ നഗറിലേക്കുള്ള റോഡിന്റെ വലിയൊരു ഭാഗം ഇടിഞ്ഞുവീണത്. റോഡിനോട് ചേർന്ന് സ്വകാര്യ വ്യക്തി വലിയ ആഴത്തിൽ മണ്ണ് നീക്കം ചെയ്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡിന്റെ പകുതിയിലേറെ ഭാഗം തകർന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.  

റോഡ് ഇടിയുമ്പോൾ വാഹനങ്ങളൊന്നും കടന്നുപോകാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. അപകടസാധ്യത ചൂണ്ടിക്കാട്ടി നേരത്തെ തന്നെ റസിഡൻഷ്യൽ അസോസിയേഷൻ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു അന്ന് നഗരസഭയുടെയും ജിയോളജി വകുപ്പിന്റെയും അനുമതിയോടെയാണ് മണ്ണ് നീക്കുന്നതെന്നാണ് സ്വകാര്യ വ്യക്തികൾ പറഞ്ഞത്. ഇത് വലിയ ദുരന്തത്തിലേക്കാണ് കൊണ്ട് ചെന്ന് എത്തിച്ചത്.

The main road leading to the Taliparamba Rajarajeshwara Temple has collapsed; the incident was caused by soil excavation carried out by a private individual nearby.87

പ്രദേശവാസികൾ പ്രധാനമായും ആശ്രയിക്കുന്ന റോഡ് തകർന്നത്തോടെ എവിടേക്കും പോകാൻ സാധിക്കാത്ത സാഹചര്യമായി.ഇടിഞ്ഞ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി തൂണും ഇപ്പോൾ അപകടഭീഷണിയിലായതോടെ വൈദ്യുതിയും വിച്ഛേദിച്ചു.ഓരോ നിമിഷവും കൂടുതൽ ഭാഗം ഇടിഞ്ഞുവീഴുമെന്ന ആശങ്കയിലാണ് നാട്ടുകാർ.  ഇവിടെ സംരക്ഷണഭിത്തി നിർമിക്കാമെന്ന് നേരത്തെ ഉറപ്പ് നൽകിയിരുന്നെങ്കിലും അത്  ഇവിടെ നടപ്പാക്കിയില്ലെന്നും നാട്ടുകാർ പറയുന്നു . 

റോഡിൽ നിന്ന് കുറഞ്ഞത് ഒരു മീറ്റർ അകലം പാലിച്ച് മാത്രമേ മണ്ണ് നീക്കം ചെയ്യാവൂ എന്ന് നേരത്തെ നിർദേശം നൽകിയിരുന്നുവെന്ന് വാർഡ് കൗൺസിലർ പറഞ്ഞു. മുൻ കൗൺസിലർ ഉൾപ്പെടെയുള്ളവർ ഇടപെട്ട് കോടതി മുഖേന സ്റ്റേ ഉത്തരവ്  നൽകിയിരുന്നു. രാത്രികാലങ്ങളിലടക്കം ജെസിബി ഉപയോഗിച്ച് ആണ് ഇവിടെ നിന്ന് വ്യാപകമായി മണ്ണ് നീക്കം ചെയ്തതെന്നും വാർഡ് കൗൺസിലർ പി ലതിക പറയുന്നു 

വിവിധയിടങ്ങളിൽ നിന്നും ദിവസേന നൂറുകണക്കിന് ഭക്തർ എത്തുന്ന രാജരാജേശ്വര ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡാണ്  തകർന്നത്.   പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിരോധിച്ചു. മഴ കൂടുതൽ ശക്തമാവുന്നതോടെ റോഡ് മുഴുവനായും ഇടിയും എന്ന ആശങ്കയിലാണ് നാട്ടുകാർ . സംരക്ഷണഭിത്തി നിർമ്മിച്ച് ഗതാഗതവും പുനസ്ഥാപിക്കണമെന്ന് ആവശ്യമാണ് ശക്തമായിരിക്കുന്നത്.

Tags