മഴമാറി മാനം തെളിഞ്ഞു ; തളിപറമ്പ് കുപ്പം വഴി വാഹന ഗതാഗതം പുന:സ്ഥാപിച്ചു

After the rain, the dignity became clear; Vehicular traffic has been restored through Taliparam Kuppam
After the rain, the dignity became clear; Vehicular traffic has been restored through Taliparam Kuppam

തളിപറമ്പ്: കനത്ത മഴ മാറി മാനം തെളിഞ്ഞപ്പോൾ കണ്ണൂർ - കാസർകോട് ദേശീയ പാതയിൽ തളിപറമ്പ് കുപ്പത്ത് ഗതാഗതം പുന:സ്ഥാപിച്ചു. മണ്ണിടിച്ചൽ രൂക്ഷമായതിനെ തുടർന്ന് മെയ് 25 മുതലാണ് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചത്. 

ബുധനാഴ്ച്ച ഉച്ചയോടെയാണ് ഇതുവഴി വലിയ വാഹനങ്ങൾ ഉൾപ്പെടെ കാസർകോട്ടേക്ക് കടത്തിവിട്ടത്. ചിറവക്ക് പുളിപ്പറമ്പ് വഴി പട്ടുവത്തേക്കുള്ള ഗതാഗതവും പുന:സ്ഥാപിച്ചിട്ടുണ്ട്. ദേശീയ പാത ബൈപ്പാസ് കടന്നുപോകുന്ന മഞ്ച കുഴിയിൽ മണ്ണിടിച്ചൽ രൂക്ഷമായതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. 

tRootC1469263">

ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ഇതിലെ വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങിയത്. ദേശീയപാതയിലെ കുപ്പത്ത് മണ്ണിടിഞ്ഞ് വീടുകളിൽ ചെളിവെള്ളം കയറുന്നതിൽ പ്രതിഷേധിച്ചു പ്രദേശവാസികൾ വാഹനം തടഞ്ഞിരുന്നു. ജില്ലാ കലക്ടർ ഉൾപ്പെടെ സ്ഥലത്തെത്തിയാണ് പ്രശ്നം ഒത്തുതീർപ്പാക്കിയത്. മേഘ കൺസ്ട്രക്ഷൻ കമ്പി നിയാണ് കരാറുകാർ.

Tags