തളിപ്പറമ്പിൽ വീട് തകർന്ന് വീണ് മൂന്ന് പേർക്ക് പരുക്കേറ്റു
Jun 22, 2025, 11:45 IST
തളിപ്പറമ്പ് : പൂവംചാലിൽ ശനിയാഴ്ച്ച പുലർച്ചയോടെയുണ്ടായ കനത്ത മഴയിൽ കളപ്പുരക്കൽ ഷീബ ബിജുവിന്റെ വീടിന്റെ മേൽക്കൂര തകർന്ന് വീണ് മൂന്ന് പേർക്ക് പരിക്ക്. ഷീബ ബിജു, മക്കളായ ഷിബിന, ഷിബിൻ എന്നിവരുടെ ദേഹത്താണ് വീട് തകർന്ന് വീണത്. മൂവരും പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വീട് പൂർണ്ണമായി തകർന്നു.
tRootC1469263">മൂവരെയും ആലക്കോട് സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമിക ശുശ്രൂഷ നൽകി ബന്ധു വീട്ടിലേക്ക് മാറ്റിയതായി ഉദയഗിരി വില്ലേജ് ഓഫീസർ എസ് നകുൽ രാജൻ അറിയിച്ചു.
.jpg)


