തളിപ്പറമ്പിൽ മധ്യവയസ്‌ക്കനെ താമസസ്ഥലത്ത് രക്തംവാർന്ന് മരിച്ച നിലയിൽ കണ്ടെത്തി

Bike and car collide in Edavanna accident; The 17-year-old died

 തളിപ്പറമ്പ് : മധ്യവയസ്‌ക്കനെ താമസ സ്ഥലത്ത് ദുരൂസാഹചര്യത്തിൽ രക്തംവാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. കാർത്തികപുരം സ്വദേശിയും ഇപ്പോൾ അമ്മംകുളത്ത് താമസക്കാരനുമായ തുരുത്തിപ്പള്ളി ജോസിനെയാണ് (67) പൂവത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്.

അമ്മംകുളത്തെ വീട്ടിൽ നിന്നു പൂവത്തുള്ള വീട്ടിൽ എത്തിയ ജോസ് വെള്ളിയാഴ്ച്ചഉച്ചയ്ക്ക് 12 ന് ഭാര്യ കുഞ്ഞമ്മയെ വിളിച്ചിരുന്നു. എന്നാൽ പിന്നീട് ഫോൺ എടുക്കാതിരിക്കുകയും വിവരമൊന്നും ലഭിക്കാതിരിക്കുകയും ചെയ്തിനാൽ തൊട്ടടുത്ത താമസക്കാരനോട് ഫോണിൽ വിളിച്ച് വീട്ടിൽ ചെന്നുനോക്കാൻ ഭാര്യ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച്ച രാത്രി ഏഴരയോടെ വീട്ടിലെത്തിയപ്പോൾ രണ്ടാം നിലയിലെ സെൻട്രൽ ഹാളിൽ വീണുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്.

ദേഹത്ത് നിന്നുംരക്തം വാർന്നുപോയ നിലയിലായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഡോക്ടറെ വീട്ടിൽ വരുത്തിച്ച് മരണം ഉറപ്പുവരുത്തി. പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു.
മക്കൾ: തലശേരി അതിരൂപതയിലെ ഫാ.ഡയസ് തുരുത്തിപ്പള്ളി (യു.എസ്), സാൽവിൻ (ലണ്ടൻ).

Tags