തളിപ്പറമ്പ് ഭഗവതി ക്ഷേത്രത്തിൽ താംബുല പ്രശ്നം 29 ന്

taliparamb bagavati temple
taliparamb bagavati temple

തളിപ്പറമ്പ് : നഗരത്തിലെ പ്രമുഖ ദേവീക്ഷേത്രമായ തളിപ്പറമ്പ് ഭഗവതി ക്ഷേത്രത്തിൽ താംബൂലപ്രശ്‌നം ജൂൺ 29 ന് രാവിലെ 8.30 മുതൽ നടക്കും. ജ്യോതിഷി നെടുമന ഗണപതി നമ്പൂതിരി താംബൂല പ്രശ്‌നത്തിന് കാർമികത്വം വഹിക്കും. ക്ഷേത്രത്തിലെക്കെത്തുന്ന ഭക്തരുടെ സാന്നിധ്യം പരാശക്തിയുടെ ചൈതന്യത്തെ ഏറെ വർധിപ്പിച്ചതായി കാണാൻ കഴിയും.

tRootC1469263">

നിലവിൽ പുറം നാടുകളിൽ നിന്ന് പോലും ഭക്തജനങ്ങൾ ഈ ക്ഷേത്രസന്നിധിയിലേക്ക് വന്നു ചേരുന്നുണ്ട്.
അതോടൊപ്പം ഈ സന്നിധിയിൽ എത്തിച്ചേരുന്ന എല്ലാ ഭക്തജനങ്ങൾക്കും പൂർണ്ണ സംതൃപ്തിയും ശാന്തിയും സമാധാനവും ആ അമ്മ പ്രദാനം ചെയ്യുന്നുമുണ്ട്.

ക്ഷേത്രത്തിന്റെയും ക്ഷേത്ര വിശ്വാസികളെയും ഉന്നതിയിലേക്ക് നയിക്കുന്ന കാര്യങ്ങളിൽ എന്തു തീരുമാനമെടുക്കണം എന്നുള്ളതിനെ കുറിച്ച് ചർച്ച നടത്തി അതിൽ ഉരുത്തിരിഞ്ഞു വന്നത് പ്രകാരമാണ് ക്ഷേത്ര സന്നിധിയിൽ വെച്ച് താബൂല പ്രശ്‌നം നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags