തളിപറമ്പ് താലൂക്ക് ആശുപത്രി പ്രസവവാർഡ് അടച്ചുപൂട്ടൽ; യൂത്ത് കോൺഗ്രസ് സമരത്തിൽ സംഘർഷം

Closure of Taliparam Taluk Hospital Maternity Ward; Conflict in Youth Congress strike
Closure of Taliparam Taluk Hospital Maternity Ward; Conflict in Youth Congress strike

തളിപ്പറമ്പ്: പ്രസവവാര്‍ഡ് അടച്ചുപൂട്ടിയതിനെതിരെ സമരത്തിനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലിസും തമ്മില്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ സംഘര്‍ഷം. അക്രമാസക്തരായ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു.ഇന്ന് രാവിലെ പത്തരയോടെയാണ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുല്‍ വെച്ചിയോട്ട്, ബ്ലോക്ക് പ്രസിഡന്റ് അമല്‍ കുറ്റിയാട്ടൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ താലൂക്ക് ആശുപത്രിയിലെത്തിയത്.

കഴിഞ്ഞ ഒന്നര മാസമായി തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ പ്രസവവാര്‍ഡ് അടച്ചിട്ടതിനെതിരെയായിരുന്നു സമരം.
സമരമുണ്ടാകുമെന്ന് അറിഞ്ഞതോടെ സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ ലീവെടുത്ത് മാറിനില്‍ ക്കുകയായിരുന്നു.
ആര്‍.എം.ഒ ഡോ. ജുനൈദുമായി സംസാരിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ ഓഫീസ് ഉപരോധിക്കുകയായിരുന്നു.

ഓഫീസ് അടച്ചുപൂട്ടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചത് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.എസ്.ഇര്‍ഷാദ്, പ്രജീഷ് കൃഷ്ണന്‍, സനേഷ്, നിമിഷ പ്രസാദ്, കെ.അനീഷ്‌കുമാര്‍, സി.വി.വരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിക്ക് പുറത്ത് എത്തിക്കുകയായിരുന്നു.

Tags