തഹ്സിൻ്റെ ലോകകപ്പ് അരങ്ങേറ്റം : ജന്മനാടായ വളപട്ടണത്ത് വൻ ആഘോഷരാവൊരുക്കാൻ നാട്ടുകാർ

Tahsin's World Cup debut: Locals prepare for a big celebration in his hometown Valapattanam

കണ്ണൂർ:തഹ്സിൻ മുഹമ്മദ് ലോകകപ്പിൽ ഖത്തറിനായി ബൂട്ടണിഞ്ഞ് കളത്തിലിറങ്ങുമ്പോൾ ജന്മനാടായ വളപട്ടണത്തെ" ടീം തഹ്സാൻ ലോകകപ്പ് വളപട്ടണം ഫെസ്റ്റ് സംഘാടക സമിതി  വൻ ആഘോഷമാക്കുകയാണെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇന്ന് രാത്രി 12-30 ന് തഹ്സിൻ ഖത്തർ ജഴ്സിയണിയുന്നത് മുതൽ ലോകകപ്പ് മത്സരങ്ങൾ അവസാനിക്കുന്നത് വരെ ആഘോഷമാക്കി മാറ്റാനാണ് സംഘാടക സമിതിയുടെ തീരുമാനമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ലോകകപ്പിന്റെ എല്ലാ മത്സരങ്ങളും കാണാനായി വളപട്ടണം ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ എൽ ഇ ഡി ഡിജിറ്റൽ ബിഗ് സ്ക്രീൻ സജ്ജമാക്കീട്ടുണ്ട്. മാത്രമല്ല കമ്യൂണിറ്റി ഹാളിൽ വിവിധ ടീമുകളുടെ കൊടി തോരണങ്ങളും കളിക്കാരുടെ ഫോട്ടൊകളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.ആഘോഷ ഹാളിന്റെ ഉദ്ഘാടന പ്രമുഖ വ്യവസായി കെഎൽ ഉവൈസും ഡിജിറ്റൽ ബിഗ് സ്ക്രീനിന്റെ സ്വിച്ച് ഓൺ കർമ്മ പ്രമുഖ വ്യവസായികളായ ടി പി നാരായണനും ടി പി വാസുദേവനും ചേർന്ന് നിർവ്വഹിക്കും. 

തുടർന്ന് കുട്ടികളുടെ ഡാൻസുംപ്രശസ്ത ഗായകരുടെ ഗാനമേളയുമുണ്ടാകും, എല്ലാ ദിവസവും കളി ആരംഭിക്കുന്നതിന് മുമ്പ്   വിവിധ കലാകായിക പരിപാടികളും ഗാനമേള, ഒപ്പന,കോൽക്കളി , ഡാൻസ് മിമിക്രി, ഫുട്ബോൾക്വിസ്, പെനാൽട്ടി ഷൂട്ടൗട്ട് തുടങ്ങിയ പരിപാടികളുമുണ്ടാകുമെന്ന് സംഘാടക സമിതി ചെയർമാൻ സി ഹനീഫ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കൺവീനർ പി വി നൗഷാദ്, ജൗഹർ എളയടത്ത്, വി കെ സി ഇസ്മയിൽ , മൂസാ ൻ കുട്ടി കെ എം എസ് എന്നിവരും പങ്കെടുത്തു.

Tags