കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ടി.ഷബ്‌നയെ തീരുമാനിച്ചു: എസ്. എഫ്. ഐ മുന്‍ സംസ്ഥാനപ്രസിഡന്റ് കെ. അനുശ്രീക്ക് അവസരമില്ല

T Shabna has been decided as the Vice President of Kannur District Panchayat  S F I former state president K Anusree has no chance
T Shabna has been decided as the Vice President of Kannur District Panchayat  S F I former state president K Anusree has no chance

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്റെ പുതിയ വൈസ് പ്രസിഡന്റായി ടി.ഷബ്‌നയെ സി.പി. എം ജില്ലാകമ്മിറ്റി യോഗം തീരുമാനിച്ചു. നേരത്തെ എസ്. എഫ്. ഐ സംസ്ഥാനപ്രസിഡന്റ് കെ. അനുശ്രിയെ ജില്ലാപഞ്ചായത്തിന്റെ വൈസ് പ്രസിഡന്റാക്കുമെന്ന സൂചനയുണ്ടായിരുന്നുവെങ്കിലും  ഭരണ രംഗത്തെ പ്രവര്‍ത്തന പരിചയമാണ് ഷബ്‌നയെ തുണച്ചത്.

tRootC1469263">

സി.പി. എം കണ്ണൂര്‍ ജില്ലാകമ്മിറ്റിയംഗമാണ് ടി.ഷബ്‌ന.2005-2010 ്കാലയളവില്‍ കോട്ടയം ഗ്രാമപഞ്ചായത്തംഗമായിരുന്നു. തുടര്‍ന്ന് 2010-15 കാലയളവില്‍ മാങ്ങാട്ടിടം ഡിവിഷനില്‍ നിന്നും ജയിച്ച ഷബ്‌ന സ്ഥിരം സമിതി അധ്യക്ഷയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.പാട്യം ഡിവിഷനില്‍ നിന്നാണ് ഷബ്‌ന ഇത്തവണ ജില്ലാപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ ദിവസം സി.പി. എം കണ്ണൂര്‍ ജില്ലാകമ്മിറ്റിയോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പങ്കെടുത്തിരുന്നു. അഡ്വ.ബിനോയ് കുര്യനെ നേരത്തെ ജില്ലാ പഞ്ചായത്ത്  പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു.

Tags