പയ്യന്നൂരിൽ തീക്കളി തുടരുന്നു : ടി പുരുഷോത്തമൻ്റെ ചെമ്മീൻ ഷെഡ് കത്തിച്ചു

Dangerous play with fire continues in Payyannur: T. Purushothaman's shrimp shed set ablaze

കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച മുൻ സിപിഎം പ്രവർത്തകൻ്റെ ഷെഡ്ഡിന് തീയിട്ടതായി പരാതി. ഇദ്ദേഹം ചെമ്മീന്‍ കൃഷിയുടെ ഭാഗമായി നിര്‍മിച്ചിരുന്ന ഷെഡിനാണ് തീയിട്ടത്. മുൻ ഡി വൈ എഫ് ഐ ജില്ലാ നേതാവ് ടി പുരുഷോത്തമൻ്റെ ഷെഡിന് നേരെയാണ് ആക്രമണമുണ്ടായത് തെരഞ്ഞെടുപ്പിന് മുൻപ് ടി. പുരുഷോത്തമന്റെ കാറിനും ആക്രമികള്‍ തീയിട്ടിരുന്നു. പയ്യന്നൂരിലെ മുന്‍ സിപിഎം നേതാവ് ടി. ഗോവിന്ദൻ്റെ സഹോദരിയുടെ മകനാണ് പുരുഷോത്തമന്‍. ഇന്നലെ രാത്രിയായിരുന്നു ആക്രമണമുണ്ടായത്ചെമ്മീന്‍ കൃഷിക്ക് ആവശ്യമായ വല, പെട്ടി, തീറ്റ എന്നിവ സൂക്ഷിക്കുന്ന ഷെഡ്ഡാണ് നശിപ്പിച്ചത്. 

ഇതിന് തൊട്ടടുത്താണ് കൃഷിയുള്ളത്. ഷെഡിന്റെ ഭൂരിഭാഗവും കത്തി നശിച്ച നിലയിലാണ്. ആക്രമണം നടത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല
കഴിഞ്ഞ ദിവസം സിപിഎമ്മിനെതിരെ പുരുഷോത്തമന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. പയ്യന്നൂര്‍ മുല്‍ എംഎല്‍എ ടിഐ മധുസൂദനന്‍ പ്രകോപനപരമായ പ്രതികരണങ്ങള്‍ നടത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തങ്ങൾക്ക് നേരെ ഉണ്ടായ കൊലവിളികളില്‍ പ്രതികരിച്ചാണ് പോസ്റ്റ് ഇട്ടതെന്ന് പുരുഷോത്തമന്‍ പറഞ്ഞു. 

ഇതിന് പിന്നാലയാണ് ആക്രമണം ഉണ്ടായതെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം. കൂടാതെ ചെമ്മീന്‍ കൃഷിയിലേക്ക് ഏതെങ്കിലും തരത്തിലുള്ള  ദ്രാവകം ഒഴിച്ചിട്ടുണ്ടോയെന്ന സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച്ച രാവിലെ കൃഷി നോക്കാനായി പുരുഷോത്തമന്‍ എത്തിയപ്പോഴായിരുന്നു സംഭവം അറിയുന്നത്. സ്‌ഫോടക വസ്തു ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുന്‍പ് വീടിന്റെ ചില്ലടക്കം വാളുപയോഗിച്ച് തകര്‍ത്തിരുന്നതായും പുരുഷോത്തമന്‍ പറഞ്ഞു. മുൻ എം എൽ എടി ഐ മധുസൂദനന്റെ അറിവോടെയാണ് ആക്രമണം നടന്നതെന്നും ഇദ്ദേഹം ആരോപിച്ചു സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയരിക്കുകയാണ് ടി. പുരുഷോത്തമൻ.
 

Tags