ടി. പത്മനാഭൻ്റെ ആരോഗ്യ നില തൃപ്തികരം: ആശുപത്രി വിടും
Mar 5, 2025, 14:44 IST


ഗോവൻ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള യടക്കമുള്ള പ്രമുഖർ പത്മനാഭനെ സന്ദർശിച്ചു
കണ്ണൂർ : എഴുത്തുകാരൻ ടി.പത്മനാഭനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ ചാല മിംസ് ആശുപത്രിയിലാണ് പത്മനാഭൻ ചികിത്സയിലുള്ളത്. ശാരീരിക അവശതയെ തുടർന്നാണ് പത്മനാഭൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഗോവൻ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള യടക്കമുള്ള പ്രമുഖർ പത്മനാഭനെ സന്ദർശിച്ചു. ബുധനാഴ്ച്ച ഉച്ചയോടെയാണ് ശ്രീധരൻ പിള്ളയെത്തിയത്.
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ഉൾപ്പടെയുള്ളവർ ആശുപത്രിയിലെത്തി സുഖവിവരങ്ങൾ അന്വേഷിച്ചു. ബുധനാഴ്ച്ച രാത്രിയോടെ പത്മനാഭൻ ആശുപത്രി വിടുമെന്നാണ് വിവരം.