തളിപ്പറമ്പിൽ ടി നസീറുദ്ദീൻ അനുസ്മരണവും ആദരവും നൽകി


തളിപ്പറമ്പ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ധീൻ അനുസ്മരണ യോഗവും തളിപ്പറമ്പിലെ വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുകയും ചെയ്തു.
ടി നസ്റുദ്ദീൻ ഓർമ്മ ദിനത്തോടനുബന്ധിച്ച് തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ എസ് അനുസ്മരണ പ്രഭാഷണം നടത്തുകയും തളിപ്പറമ്പിൽ വിവിധ മേഖലയിൽ പ്രാവീണ്യം തെളിയിച്ച വ്യക്തിത്വങ്ങളെ ആദരിക്കുകയും ചെയ്തു. ആരോഗ്യ മേഖലയിൽ തളിപ്പറമ്പിൽ ഒരുപാട് സംഭാവനകൾ നൽകുകയും ദീർഘകാലം സേവനം ചെയ്യുകയും ആധുനിക രീതിയിലുള്ള ആശുപത്രിയും നഴ്സിംഗ് പഠന സ്ഥാപനങ്ങളും സാമൂഹിക സാംസ്കാരിക മേഖലകളിൽ ഒക്കെ പ്രവർത്തിച്ചുവരുന്ന ഡോക്ടർ കെ ജെ ദേവസ്യ, കണ്ണൂർ ജില്ലയിൽ വളപട്ടണത്തെ വ്യാപാരിയുടെ വൻ കവർച്ച നടത്തിയ പ്രതികളെ പിടികൂടുകയും കോടിക്കണക്കിന് രൂപയും സ്വർണവും തിരിച്ചുപിടിക്കുകയും ചെയ്ത വളപട്ടണം ടീമിലെ എസ് എച് ഒ ടി. പി. സുമേഷ്, മുൻസിപ്പാലിറ്റിയുടെയും നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യത്തെ തുടർന്ന് തളിപ്പറമ്പ് സയ്യിദ് നഗർ ടാഗോർ വിദ്യാനികേതന് സമീപം ബസ് ഷെൽട്ടർ നിർമ്മിച്ച ഷാജുദ്ധീൻ മെട്രന്റ്സ്, തളിപ്പറമ്പ മുനിസിപ്പാലിറ്റി സ്വച്ചതാ ചാമ്പ്യൻ ആയി തിരഞ്ഞെടുക്കപ്പെട്ട സൗമ്യ ജ്യോതിഷ് എന്നിവരെയും ആദരിച്ചു.
ചടങ്ങിൽ ഡോക്ടർ ബെനവൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുഖ്യാഥിതിയായി. തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ മെമ്പർമാർക്ക് തളിപ്പറമ്പ ലൂർദ് ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് പുതിയ മെഡിക്കൽ പാക്കേജ് "Care Health" പ്രിവിലേജ് കാർഡ് പദ്ധതി ആവിഷ്കരിക്കുന്നതിനുള്ള പ്രഖ്യാപനവും നടത്തി. അസോസിയേഷൻ വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ സെക്രട്ടറിയേറ്റ് മെമ്പർമാർ വീശിഷ്ട വ്യക്തികൾക്ക് ആദരവും ഉപഹാരങ്ങളും നൽകി ചടങ്ങിൽ ജനറൽ സെക്രട്ടറി വി. താജുദ്ധീൻ സ്വാഗതവും ട്രെഷറർ ടി. ജയരാജ് നന്ദിയും പറഞ്ഞു.
