നവീകരിച്ച പാമ്പുരുത്തി ശാഖ മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

Syed Munavwarali Shihab Thangal inaugurated the renovated Pamburutthi Branch Muslim League headquarters building in Panakkad.
Syed Munavwarali Shihab Thangal inaugurated the renovated Pamburutthi Branch Muslim League headquarters building in Panakkad.

പാമ്പുരുത്തി: നവീകരിച്ച പാമ്പുരുത്തി ശാഖ മുസ് ലിം ലീഗ് ആസ്ഥാന മന്ദിരം ഉദ്ഘാടനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മുസ് ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. 

എം ഹനീഫ ഫൈസി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.  മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ:  അബ്ദുൽ കരീം ചേലേരി, മുസ് ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ: ഷിബു മിരാൻ, മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ: എം പി മുഹമ്മദലി, തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ, കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ, ഗ്ലോബൽ കെ എം സി സി കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ജമാൽ കമ്പിൽ, എം മമ്മു മാസ്റ്റർ, മുസ് ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷംസീർ മയ്യിൽ, മുസ് ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, മാട്ടൂൽ ഗ്രാമപഞ്ചായത്ത് അംഗം നബീൽ അബൂബക്കർ, എം എസ് എഫ് പഞ്ചായത്ത് പ്രസിഡണ്ട് വി ടി ആരിഫ് സംസാരിച്ചു. മുസ് ലിം ലീഗ് ശാഖ ജനറൽ സെക്രട്ടറി കെ പി അബ്ദുൽ സലാം സ്വാഗതം പറഞ്ഞു. 

 എം അബ്ദുള്ള, വി ടി അബൂബക്കർ, എം പി അബ്ദുൽ ഖാദർ, സി കെ അബ്ദുൽ റസാക്ക്, എം പി ഖാദർ, എം പി മുസ്തഫ, എം മുഹമ്മദ് അനീസ്‌ മാസ്റ്റർ, കെ സി മുഹമ്മദ് കുഞ്ഞി, എം അൻവർ, എൻ പി റിയാസ് സംബന്ധിച്ചു .  കണ്ണൂർ കോടതി ബാർ അസോസിയേഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അസ് ലം പാറേത്തിനുള്ള
ഉപഹാരം ശാഖാ മുസ് ലിം ലീഗ് പ്രസിഡണ്ട് എം ആദം ഹാജി സമ്മാനിച്ചു. തുടർന്ന് കണ്ണൂർ മമ്മാലിയും സംഘവും അവതരിപ്പിച്ച ഇശൽ നൈറ്റും അരങ്ങേറി

Tags