കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിൽ ആധ്യാത്മിക പ്രഭാഷണം നടത്തി സ്വാമി ഉദിത് ചൈതന്യ
കണ്ണൂർ : കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിൽ സ്വാമി ഉദിത് ചൈതന്യയുടെ ആധ്യാത്മിക പ്രഭാഷണം നടന്നു. ക്ഷേത്രദർശനത്തിന്റെ പ്രാധാന്യം വരും തലമുറക്ക് പകർന്നു നൽകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചായിരുന്നു പ്രഭാഷണം. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇ.പി. കുബേരൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
tRootC1469263">ടി.ടി. കെ ദേവസ്വം പ്രസിഡണ്ട് ടി പി വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ശ്രീദേവി ടീച്ചർ സ്വാഗതവും അരുൺ രാജ് മാരാർ നന്ദിയും പറഞ്ഞു. കേശവൻ മാസ്റ്റർ ആശംസ നേർന്നു. ചടങ്ങിൽ, നാഗ കീർത്തി പുരസ്കാരത്തിന് അർഹനായ ഇ പി കുബേരൻ നമ്പൂതിരിയെ ആദരിച്ചു.

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം സന്ദർശിച്ച ശേഷമാണ് സ്വാമിയെ വൈദ്യനാഥ ക്ഷേത്രത്തിലേക്ക് എത്തിയത്. ക്ഷേത്ര ഭാരവാഹികളും നവീകരണ കമ്മിറ്റി ഭാരവാഹികളും ചേർന്ന് സ്വാമി ഉദിത് ചൈതന്യയെ സ്വീകരിച്ചു.
.jpg)


