സ്വച്ചതാ ഹി സേവാ ദ്വൈവാരാചാരണത്തിന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തുടക്കമായി
കണ്ണൂർ :റെയിൽവേയുടെ സ്വച്ചതാ ഹി സേവാ ദ്വൈവാരാചാരണത്തിന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തുടക്കം കുറിച്ചു. സ്വച്ചതാ പ്രതിജ്ഞയെടുക്കലിന് കെ.വത്സല നേതൃത്വം നൽകി. രണ്ടാം ദിവസത്തിൽറെയിൽവേ ഹോസ്പിറ്റൽ പരിസരം ശുചിയാക്കി വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചു. റെയിൽവേ യാത്രക്കാർക്കും ജോലിക്കാർക്കും സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സ്വച്ച്താ ഹി സേവ യുടെ പ്രചാരണത്തിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനിൽ സെൽഫി പോയിന്റ് സ്ഥാപിച്ചു.
ചീഫ് കമേർഷ്യൽ ഇൻസ്‌പെക്ടർ രാജീവ് കുമാർ പി.വി, സ്റ്റേഷൻ മാനേജർ സജിത് കുമാർ, ചീഫ് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജിനേഷ് എൻ. എസ്, പി.സജീഷ്, അനൂപ് കുമാർ കെ. ബി, എഞ്ചിനിയർമാരായ വിനോദ്. പി.എസ് ഗിരീഷ് കെ. വി, ഹബീബ് റഹ്മാൻ, സുരേഷ്. കെ. ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ കോളിൻസ് സാമുവൽ, ആർ പി എഫ് SI ശശി.എൻ.കെ എന്നിവർ നേതൃത്വം നൽകി.
മൂന്നാം ദിവസമായ ഇന്നലെസെന്റ് മൈക്കിൾ സ്കൂൾ ഗ്രൗണ്ടിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് മാരത്തോൺ ഓട്ടം നടത്തി. പരിപാടി മുൻ ഇന്ത്യൻ ഇന്റർനാഷനൽ ഫുട്ബോൾ പ്ലയെർ ബാലചന്ദ്രൻ ഫ്ലാഗ്ഗ് ഓഫ് ചെയ്തു. ഇന്ത്യൻ ഇന്റർ നാഷണൽ വോളി പ്ലയെർ മനുജോസഫ് ഫുട്ബോൾ പ്ലയെർ അഹമ്മദ് നിസാർ എന്നിവർ മരത്തോണിന് നേതൃത്വം നൽകി.