തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ബൈക്ക് മോഷ്ടിച്ച പ്രതിയെ പിടികൂടി


തലശ്ശേരി :തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട പൾസർ ബൈക്ക് മോഷ്ടിച്ചു കടന്നു കളഞ്ഞ കോഴിക്കോട് മാവൂർ സ്വദേശി അരുണിനെ തലശ്ശേരി എ എസ് പി സ്ക്വാഡ് അംഗങ്ങൾ പിടികൂടി. നിരവധി സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ഐഡന്റിഫൈ ചെയ്യുകയും പ്രതിയുടെ റൂട്ട് മാപ്പ് ലഭിച്ചതോടുകൂടി കണ്ണവത്ത് നിന്നാണ് ബസ് കയറിയതെന്ന വ്യക്തമായി. കോഴിക്കോട് നിന്നും പൊലീസ് പെട്രോളിങ്ങിനിടയിൽ പൊലീസിനെ കണ്ട പ്രതി ബൈക്ക് ഉപേക്ഷിച്ച് ഓടുകയും ചെയ്തിരുന്നു. പ്രതി വീട്ടിലെത്തി എന്ന് മനസ്സിലാക്കിയ ഉടൻ മാവൂർ പോലീസിന്റെ സഹായത്തോടുകൂടി പ്രതിയെ പിടികൂടുകയായിരുന്നു.
tRootC1469263">എൻഡിപിഎസ്, മോഷണം തുടങ്ങിയ നിരവധി കേസുകളിലെ പ്രതികൂടിയാണ് പിടിയിലായ അരുൺ . തലശ്ശേരി എഎസ്പി കിരൺ പി ബി ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം തലശ്ശേരി സ്റ്റേഷൻ എസ് ഐ പ്രഷോബ്, തലശ്ശേരി എഎസ്പി സ്‌ക്വാഡ് അംഗങ്ങളായ രതീഷ് സി, ശ്രീലാൽ എൻ വി, സായൂജ്, ഹിരൻ കെ സി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
