കണ്ണൂർ കാട്ടാമ്പള്ളിയിലെ വീട്ടിൽ നിന്നും സ്വർണവും പണവും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ

Suspect arrested in case of gold and cash theft from house in Kattampally, Kannur
Suspect arrested in case of gold and cash theft from house in Kattampally, Kannur

വളപട്ടണം : കാട്ടാമ്പള്ളിയിലെ വീട്ടിൽ നിന്നും സ്വർണവും പണവും കവർന്ന കേസിലെ പ്രതിയെ 24 മണിക്കൂറിനുള്ളിൽ വളപട്ടണം പൊലിസ് പിടി കൂടി കാട്ടാമ്പള്ളി സ്വദേശി പി. മുഹമ്മദ് റിഹാനാണ് അറസ്റ്റിലായത്. 

പരപ്പിൽ വയലിലെ പി. ഫാറൂഖിൻ്റെ വീട്ടിൽ നിന്നും മൂന്നര പവനും ഒൻപതു ലക്ഷം രൂപയുമാണ് ഇന്നലെ പുലർച്ചെ കവർന്നത്. വളപട്ടണം ഇൻസ്പെക്ടർ പി. വിജേഷ് എസ്.ഐമാരായ ടി.എം വിപിൻ എം അജയൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

tRootC1469263">

Tags