കടന്നപ്പള്ളിയിൽ വീട്ടിൽ നാടൻ തോക്ക് പിടിച്ചെടുത്ത കേസിലെ പ്രതി അറസ്റ്റിൽ

Suspect arrested in Kadannappally gun seizure case
Suspect arrested in Kadannappally gun seizure case

മാതമംഗലം: കടന്നപ്പള്ളിയില്‍ വീട് റെയിഡ് ചെയ്ത് നാടന്‍തോക്ക് പിടികൂടിയ സംഭവത്തില്‍ ഓടിരക്ഷപ്പെട്ട പ്രതി അറസ്റ്റില്‍.കടന്നപ്പള്ളി കള്ളക്കാംതോട്ടിലെ കുണ്ടുവളപ്പില്‍ വീട്ടില്‍ കെ.വി.സന്തോഷിനെയാണ്(42 പരിയാരം എസ്.ഐ സി.സനീതിന്റെ നേതൃത്വത്തില്‍ ഉച്ചയോടെ കടന്നപ്പള്ളിയില്‍ വെച്ച് പിടികൂടിയത്.തിങ്കളാഴ്ച്ച രാത്രി 11.30 നാണ് കടന്നപ്പള്ളി കള്ളക്കാംതോട് എന്ന സ്ഥലത്തെ പഞ്ചായത്ത് നമ്പറില്ലാത്ത വീട് റെയിഡ് നടത്തി പരിയാരം എസ്.ഐയും  സംഘവും ലൈസന്‍സില്ലാത്ത സിംഗിള്‍ബാരല്‍ തോക്ക് പിടിച്ചെടുത്തത്.

tRootC1469263">

വീട്ടുടമയായ സന്തോഷ് പോലീസിനെ കണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു.നാട്ടുകാരുടെ സാന്നിധ്യത്തില്‍ വീട് തുറന്ന് പോലീസ് അകത്തുകയറി പരിശോധിച്ചാണ് തോക്ക് കണ്ടെടുത്തത്.രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വീട് റെയിഡ് ചെയ്തത്.മടിക്കേരിയില്‍ നിന്നുള്ള ഏജന്റുമാരില്‍ നിന്നാണ് തോക്ക് വാങ്ങിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

Tags