ചിറക്കലിൽ വീടുകൾ കുത്തി തുറന്ന് പണവും വീട്ടുപകരണങ്ങളും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ

items stolen
items stolen

കണ്ണൂർ : ചിറക്കലിൽ വീടുകൾ കുത്തി തുറന്ന് കവർച്ച മോഷ്‌ടാവിനെ മയ്യിൽ പൊലിസ് അറസ്റ്റുചെയ്തു.കണ്ണാടിപ്പറമ്പ് പുല്ലുപ്പി സ്വദേശി റിഷാനെ (28) യാണ് പിടികൂടിയത്. ചിറക്കൽ ആശാരി കമ്പനിക്ക് സമീപത്തെ പി. കെ ശോഭനയുടെ പൂട്ടിയിട്ട വീടിൻ്റെ ബാത്ത്റുമിന്റെ വെന്റിലേറ്റർ ഗ്ലാസ് തകർത്ത് അകത്ത് കടന്ന് മുറിയിൽ സൂക്ഷിച്ച മൂന്നു വാച്ചുകളും ലാപ്പ്ടോപ്പും വീട്ടുപകരണങ്ങളും മോഷ്‌ടിക്കുകയും തൊട്ടടുത്ത വീട്ടിൽ നിന്നും 38,000 രൂപയും കവർന്നെടുക്കുകയുമായിരുന്നു.

ഇതിനു ശേഷം മോഷ്‌ടാവിനെ പുല്ലുപ്പി ക്ക് സമീപം വെച്ച് സംശയാസ്‌പദമായ സാഹചര്യത്തിൽ പൂട്ടിയിട്ടവീടിന് സമീപം കാണപ്പെട്ടതിനെ തുടർന്ന് ഈക്കഴിഞ്ഞ അഞ്ചിന് ശനിയാഴ്‌ച നാട്ടുകാർ ഇയാളെ പിടികൂടി പൊലിസിന് കൈമാറുകയായിരുന്നു. യുവാവിൻ്റെ വിരലടയാളം പരിശോധിച്ചപ്പോഴാണ് ചിറക്കലിലെ മോഷണത്തിന് വഴിതിരിവായത്. വീട്ടിൽ പരിശോധന നടത്തിയ ഫോറൻസിക് വിഭാഗത്തിന് പ്രതിയുടെ വിരലടയാളം ലഭിച്ചതോടെയാണ് മോഷ്‌ടാവിനെ തിരിച്ചറിഞ്ഞത്. ജയിലിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് വളപട്ടണം പൊലിസ് അറിയിച്ചു.

Tags