സുശീലാ ഗോപാലൻ സ്മാരക മന്ദിരം ഉദ്ഘാടനം : സംഘാടക സമിതിയായി

Inauguration of Sushila Gopalan Memorial Building: As organizing committee
Inauguration of Sushila Gopalan Memorial Building: As organizing committee

കണ്ണൂർ : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാകമ്മിറ്റി നിർമിച്ച  സുശീലാ ഗോപാലൻ സ്മാരക മന്ദിരം  ഉദ്ഘാടനത്തിൻ്റെ  ഭാഗമായി  സംഘാടക സമിതിയുടെ രൂപീകരിച്ചു. കണ്ണൂർ എൻജിഒ യൂണിയൻ ഹാളിൽ നടന്ന പരിപാടി അഖിലേന്ത്യാ പ്രസിഡൻ്റ് പി കെ ശ്രീമതി  ഉദ്ഘാടനം ചെയ്തു.

കെ പി വി പ്രീത അധ്യക്ഷയായി. കെ കെ ശൈലജ എംഎൽഎ, എം വി ജയരാജൻ, എൻ  സുകന്യ, എം വി സരള, പി പി ദിവ്യ, എ കെ  ബീന, എൻ സുരേന്ദ്രൻ, കെ വി മഞ്ജുള , ടി ഒ വിനോദ്, കെ കെ ലതിക, പി റോസ, സുശീലാ വേലായുധൻ എന്നിവർ സംസാരിച്ചു.

കെട്ടിട നിർമ്മാണ ഫണ്ടിലേക്ക് സുശീല വേലായുധൻ പതിനായിരം രൂപയുടെ ചെക്ക്   സംഭാവന ചെയ്തു. ജില്ലാ സെക്രട്ടറി  പി കെ ശ്യാമള സ്വാഗതം പറഞ്ഞു. പി കെ ശ്രീമതി,കെ കെ ശൈലജ എംഎൽഎ ,
എം വി ജയരാജൻ എന്നിവരാണ് സംഘാടക സമിതിയുടെ രക്ഷാധികാരികൾ. സംഘാടക സമിതി ചെയർപേഴ്സണായി എൻ സുകന്യയെയും കൺവീനറായി പി കെ ശ്യാമളയെയും തെരഞ്ഞെടുത്തു.

വൈസ് ചെയർപേഴ്സൺമാരായി കെ പി വി പ്രീത, എം പ്രകാശൻ, കെ പി സുധാകരൻ , പി എസ് സഞ്ജീവ്, എ കെ ബീന, പി പി ദിവ്യ, എം വി  ഷിമ , എം ശ്രീധരൻ, കെ മനോഹരൻ, എം ഷാജർ , ടി ഷബ്ന , കെ കെ ലതിക എന്നിവരെയും ജോയിൻ കൺവീനർമാരായി  എം വി സരള , എൻ ചന്ദ്രൻ, ടി കെ ഗോവിന്ദൻ, വി കെ സനോജ്, വി  കെ പ്രകാശിനി , കെ അനുശ്രീ, കെ ലത, സരിൻ ശശി , ടി പി അഖില, എം കെ മനോഹരൻ  , പി  റോസ എന്നിവരെയും തെരഞ്ഞെടുത്തു. തളാപ്പിൽ നിർമ്മിച്ച സുശീലാ ഗോപാലൻ സ്മാരക മന്ദിരം 18 ന് ബൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്യും.

Tags