തോട്ടട ഇ.എസ്.ഐ ആശുപത്രിയിലെ സർജിക്കൽ ഇൻസീവ് കെയർ യൂണിറ്റ് 27ന് തുറന്ന് പ്രവർത്തിക്കും

The Surgical Intensive Care Unit at Thotta ESI Hospital will open on the 27th.


തോട്ടട : തോട്ടട ഇ.എസ്.ഐ ആശുപത്രിയിലെ സർജിക്കൽ ഇൻസീവ് കെയർ യൂണിറ്റ് 27ന് രാവി ലെ 10ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്യും. മേയർ പി. ഇന്ദിര അദ്ധ്യക്ഷയാകും.ആശുപത്രിയിൽ വിപുലമായ ഓപ്പറേഷൻ തീയറ്റർ ഉണ്ടെങ്കിലും ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ കിടത്തുന്നതിന് ഐസിയു സൗക ര്യം ഉണ്ടായിരുന്നില്ല. ഈക്കാരണ ത്തിൽ മേജർ ശസ്ത്രക്രിയകളൊ ന്നും ഇവിടെ നടത്താറില്ല സർജ ക്കൽ ഐസിയു പ്രവർത്തനം തുട ങ്ങുന്നതോടെ ഇതിന് പരിഹാരമാകും.

tRootC1469263">

 അഞ്ച് കിടക്കയാണ് ഐസി യുവിൽ ഉണ്ടാവുക.ഗൈനക്കോളജി, ജനറൽ സർജ റി, ഓർത്തോ, പീഡിയാടിക്, ഇഎ ൻടി, ജനറൽ മെഡിസിൻ, അനസ്തീഷ്യ വിഭാഗങ്ങളിലായി വിദഗ്‌ധ ഡോക്ടർമാരുടെ സേവനം ആശു പത്രിയിൽ ലഭ്യമാണ്. അമ്പത് കിടക്കകളുള്ള തോട്ടട ഇഎസ്ഐ ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പി ലാണ് സംസ്ഥാന സർക്കാർ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയു ടെ ആസ്തി വികസന ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ വിനിയോഗിച്ച് യൂണിറ്റ് തുടങ്ങുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.

Tags