കോൺഗ്രസ് നേതാവ് സുരേഷ് ബാബു തണ്ടാരത്തിന് നാളെ യാത്രാമൊഴിയേകും
Dec 30, 2025, 20:35 IST
പെരളശേരി : പെരളശേരി ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് ബാവോഡ് ഈസ്റ്റ് മെംപറും ചക്കരക്കൽ ബ്ളോക്ക് കോൺഗ്രസ് നിർവാഹക സമിതി അംഗവുമായ സുരേഷ് ബാബു തണ്ടാരത്തിന് നാളെ ജന്മനാട് യാത്രാമൊഴിയേകും.
അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ആശുപത്രി ഫ്രീസറിൽ സൂക്ഷിച്ചിട്ടുള്ള ഭൗതിക ശരീരം 31 ന് ബുധനാഴ്ച്ച രാവിലെ എട്ടുമണിക്ക് അദ്ദേഹം ഇപ്പോൾ താമസിച്ചു വരുന്ന ബാവോട്ടെ ആലയുള്ള വളപ്പിൽ വീട്ടിലേക്ക് ( വിനോദ് നിലയം) കൊണ്ടുവരുന്നതും 10 മണി വരെ പൊതുദർശനത്തിന് വയ്ക്കുന്നതുമാണ്. തുടർന്ന് 10 മണി മുതൽ 11 മണി വരെ വെള്ളച്ചാൽ മഹാത്മ വായനശാലയിൽ പൊതുദർശനം.
tRootC1469263">1130 ന് പെരളശേരി ഗ്രാമപഞ്ചായത്ത് കാര്യാലയത്ത് അങ്കണത്തിൽ പൊതുദർശനം. ഇതിന് ശേഷം സംസ്കാരം പയ്യാമ്പലത്ത് നടക്കും.
.jpg)


