സൂരജ് കൊലക്കേസ് വിധി സിപിഎം രാഷ്ട്രീയ അസഹിഷ്ണുതക്കേറ്റ തിരിച്ചടി : ബിജു ഏളക്കുഴി

CPM violence in Pinarayi Panchayat; Biju Elakuzhi says court intervention is welcome
CPM violence in Pinarayi Panchayat; Biju Elakuzhi says court intervention is welcome

തലശ്ശേരി : മുഴപ്പിലങ്ങാട്ട് ബിജെപി പ്രവർത്തകനായിരുന്ന സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 9  സിപിഎമ്മുകാരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയ തലശ്ശേരി സെഷൻസ് കോടതിയുടെ വിധി സിപിഎമ്മിൻ്റെ  രാഷ്ട്രീയ അസഹിഷ്ണുതക്കേറ്റ തിരിച്ചടിയാണെന്ന് ബിജെപി കണ്ണൂർ സൗത്ത് ജില്ല പ്രസിഡൻറ് ബിജു ഏളക്കുഴി പ്രസ്താവനയിൽ പറഞ്ഞു.

രാഷ്ട്രീയ എതിരാളികളെ ആശയപരമായി നേരിടുന്നതിനു പകരം ശാരീരികമായി ആക്രമിച്ചില്ലാതാക്കുക എന്നത് സിപിഎം കാലങ്ങളായി പയറ്റിവരുന്ന തന്ത്രമാണ്. രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്താനും കൊലയാളികൾക്ക് സംരക്ഷണം നൽകാനും  നിയമപരമായ സഹായം നൽകാനും സിപിഎം നേതൃത്വം എന്നും ശ്രദ്ധ പുലർത്തിയിരുന്നു.

രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാനുള്ള കൃത്യമായ ആസൂത്രണവും പദ്ധതികളും സിപിഎം നേതൃത്വം കാലങ്ങളായി ആസൂത്രണം ചെയ്തു നടപ്പിലാക്കി വരികയാണ്. അക്രമി സംഘങ്ങളെ സംരക്ഷിക്കുന്നതിന് ഏതറ്റം വരെയും പോകുന്ന രാഷ്ട്രീയ നിലപാടാണ് സിപിഎം നേതൃത്വം എന്നും സ്വീകരിച്ചുവന്നിരുന്നത്.

തങ്ങളെ രാഷ്ട്രീയപരമായി എതിർക്കുന്ന എല്ലാറ്റിനെയും ആക്രമിക്കുക എന്നത് സിപിഎം കാലങ്ങളായി നടത്തിവരുന്ന തന്ത്രമാണ്. ഇതിനെതിരായ തിരിച്ചടിയാണ് തലശ്ശേരി സെഷൻസ് കോടതിയുടെ വിധിയെന്നും ബിജു ഏളക്കുഴി പ്രസ്താവനയിൽ പറഞ്ഞു.

Tags