അക്കരെ കൊട്ടിയൂർ സന്ദർശിച്ച് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ

Supreme Court Judge Justice K Vinod Chandran visits Akkare Kottiyoor
Supreme Court Judge Justice K Vinod Chandran visits Akkare Kottiyoor

കണ്ണൂർ : വൈശാഖ മഹോത്സവം നടക്കുന്ന അക്കരെ കൊട്ടിയൂർ സന്ദർശിച്ച് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കെ വിനോദ് ചന്ദ്രൻ അക്കരെ സന്നിധിയിൽ എത്തിയത്. തുടർന്ന് സ്വർണ്ണക്കുടം സമർപ്പിച്ചു. തുടർന്ന് കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായരുമായി ചർച്ച നടത്തി.

tRootC1469263">

സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ വിനോദ് ചന്ദ്രനോടപ്പം മലബാർ ദേവസ്വംബോർഡ് കമ്മീഷണർ ടി.സി ബിജു, പാരമ്പര്യ ട്രസ്റ്റിമാരായ കുളങ്ങരയത്ത് കുഞ്ഞികൃഷ്ണൻ നായർ, ആക്കൽ ദാമോദരൻ നായർ, പാരമ്പര്യേതര ട്രസ്റ്റി  എൻ പ്രശാന്ത്, തഹസിൽദാർ ചന്ദ്രശേഖരൻ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ. ഗോകുൽ മാനേജർ നാരായണൻ, പേരാവൂർ എസ് എച്ച് ഒ പി.ബി സജീവ് എന്നിവരും ഉണ്ടായിരുന്നു.

Tags