സൂപ്പര്‍ ലീഗ് കേരളയില്‍ കന്നി കിരീടം ; കണ്ണൂര്‍ വാരിയേഴ്‌സ് എഫ്സിയുടെ കിരീട ഘോഷയാത്ര ശനിയാഴ്ച
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ കന്നി കിരീടം നേടിയ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ വിജയ ആഘോഷം ഇന്ന് (20-12-2025) രാവിലെ 10 മണിക്ക് നടക്കും. പള്ളിക്കുന്ന് നിന്ന് ആരംഭിച്ച് കാല്‍ടെക്സ് ജംഗ്ഷന്‍, ന്യൂ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ വഴി മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ സമാപിക്കുന്ന രീതിയില്‍ വമ്പന്‍ ഘോഷയാത്രയാണ് കണ്ണൂര്‍ വാരിയേഴ്‌സ് സംഘടിപ്പിക്കുന്നത്. കളിക്കാരും കിരീടവും ഉള്‍പ്പെടുത്തി പ്രത്യേകം തയ്യാറാക്കിയ തുറന്ന വാഹനത്തിലായിരിക്കും ഘോഷയാത്ര. 5 കിലോമീറ്റര്‍ ദൂരമാണ് ഘോഷയാത്ര കടന്നുപോകുക. വാഹനത്തിനൊപ്പം ആരാധകരുടെ ബൈക്ക് എസ്‌കോര്‍ട്ടും ഉണ്ടാകും.
tRootC1469263">കാല്‍ടെക്സ് ജംഗ്ഷന്‍, ന്യൂ ബസ് സ്റ്റാന്‍ഡ്, സ്റ്റേഡിയം എന്നീ സ്ഥലങ്ങളില്‍ ഘോഷയാത്ര വാഹനം നിര്‍ത്തി ആരാധകരുമായി സംവദിക്കും. കളിക്കാരും സപ്പോര്‍ട്ടിംങ് സ്റ്റാഫും ഔദ്യോഗിക പ്രത്യേകം തയ്യാറാക്കിയ ചാമ്പ്യന്‍സ് ജേഴ്‌സി ധരിച്ചായിരിക്കും ഘോഷയാത്രയില്‍ പങ്കെടുക്കുക. ചരിത്ര നിമിഷത്തിന്റെ ഭാഗമാകാന്‍ മുഴുവന്‍ ഫുട്‌ബോള്‍ ആരാധകരെയും ക്ലബ് ക്ഷണിക്കുന്നതായി ക്ലബ് മാനേജ്‌മെന്റ് അറിയിച്ചു.
.jpg)


