സൂപ്പര്‍ ലീഗ് കേരള; സെലക്ഷന്‍ ട്രയല്‍സ് ജൂലൈ 22 മുതല്‍

K

കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ സഹകരണത്തോടെ കണ്ണൂരില്‍ ജവഹര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് ട്രയല്‍സ് നടക്കുക.

കണ്ണൂര്‍: കേരളത്തിലെ പ്രാദേശിക ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തുന്നതിനും അവര്‍ക്ക് പ്രൊഫഷണല്‍ കരിയര്‍ കെട്ടിപ്പടുക്കാന്‍ മികച്ച വേദി ഒരുക്കുന്നതിനുമായി സൂപ്പര്‍ ലീഗ് കേരള സംഘടിപ്പിക്കുന്ന 'പ്രൊജക്റ്റ് ഗെയിം ചേഞ്ചര്‍' സെലക്ഷന്‍ ട്രയല്‍സ് ജൂലൈ 22,23 തിയ്യതികളില്‍ കണ്ണൂര്‍ നടക്കും.

കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ സഹകരണത്തോടെ കണ്ണൂരില്‍ ജവഹര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് ട്രയല്‍സ് നടക്കുക. സംസ്ഥാനത്തെ അണ്ടര്‍-23 വിഭാഗത്തിലെ എല്ലാ കളിക്കാര്‍ക്കും ഇതില്‍ പങ്കെടുക്കാം. ഈ ട്രയല്‍സിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന യുവപ്രതിഭകള്‍ക്ക് സൂപ്പര്‍ ലീഗ് കേരളയുടെ വിവിധ ക്ലബ്ബുകളുടെ ഭാഗമാകാന്‍ സുവര്‍ണ്ണാവസരം ലഭിക്കും.

കഴിഞ്ഞ സീസണില്‍ വന്‍ വിജയമായിരുന്ന ഈ പദ്ധതിയില്‍ 2500-ലധികം യുവ കളിക്കാര്‍ പങ്കെടുത്തിരുന്നു. അതില്‍ മികവ് തെളിയിച്ച 6 പ്രതിഭകള്‍ സൂപ്പര്‍ ലീഗ് കേരളയുടെ വിവിധ ക്ലബ്ബുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും കഴിഞ്ഞ സീസണിലെ മത്സരങ്ങളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുകയും ചെയ്തു. 
കണ്ണൂരിന് പുറമെ സംസ്ഥാനത്തെ 6 പ്രധാന നഗരങ്ങളിലായി നടക്കും.

സൂപ്പര്‍ ലീഗ് കേരളയിലെ ഓരോ ക്ലബ്ബിന്റെയും ഔദ്യോഗിക സെലക്ടര്‍മാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും ട്രയല്‍സ് നടക്കുക. കൂടാതെ, ഓപ്പണ്‍ കാറ്റഗറി സ്‌കൗട്ടിംഗ് ഓഗസ്റ്റ് 6-ന് തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്:  https://gamechanger.superleaguekerala.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

കണ്ണൂര്‍: ജവഹര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയം  ജൂലൈ 22, 23
കോഴിക്കോട്: ഇ.എം.എസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയം  ജൂലൈ 25, 26
മലപ്പുറം: കോട്ടപ്പടി സ്റ്റേഡിയം  ജൂലൈ 28, 29
എറണാകുളം: മഹാരാജാസ് കോളേജ്  ഗ്രൗണ്ട്  ഓഗസ്റ്റ് 1, 2
തൃശൂര്‍: കോര്‍പ്പറേഷന്‍ സ്റ്റേഡിയം  ഓഗസ്റ്റ് 4 & 5 (ഓപ്പണ്‍ കാറ്റഗറി സ്‌കൗട്ടിംഗ്: ഓഗസ്റ്റ് 6)
തിരുവനന്തപുരം: ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം  ഓഗസ്റ്റ് 8, 9

Tags