വന്യമൃഗ ശല്യത്തിന് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് എം.എൽ.എ ഉപവാസ സമരം നടത്തും
Feb 24, 2025, 18:37 IST


ഇരിട്ടി: മലയോര മേഖലയിൽ അതിരൂക്ഷമായ വന്യമൃഗ ശല്യം തടയുക മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 26 ന് രാവിലെ 8 മണി മുതൽ സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിക്കും.
ഉപവാസ സമരം ഇരിട്ടി ടൗണിൽ തലശ്ശേരി അതിരൂപതാ മെത്രാൻ മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും.