വീണാ ജോർജിനെതിരെ പ്രതിഷേധിച്ച ബിതുൽ ബാലന്റെ വീടുനുനേരെയുള്ള ബോംബേറ് ; ആരോഗ്യമന്ത്രിയുടെ നാടകം പൊളിഞ്ഞതിന്റെ ജാള്യതയിലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ

KPCC President Sunny Joseph MLA says the bomb attack on Bitul Balan's house, which was protesting against Veena George, is a result of the Health Minister's drama failing.

 കണ്ണൂർ : ആരോഗ്യമന്ത്രിയുടെ നാടകം പൊളിഞ്ഞതിന്റെ ജാള്യതയിൽ സിപിഎം കേരളത്തിൽ വ്യാപകമായി അക്രമം നടത്തുകയാണെന്നും അതിന്റെ ഭാഗമാണ് മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച കെ എസ് യു നേതാവ് ബിതുൽ ബാലന്റെ കോഴിക്കോട് വടകര തോടന്നൂരിലെ വീടിനുനേരെ നടത്തിയ ബോംബേറെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.

tRootC1469263">

സിപിഎമ്മിന്റെ അസഹിഷ്ണുതയാണ് ഇതിലൂടെ പ്രകടമാകുന്നത്. ഭരണപരാജയത്തിലും കെടുകാര്യസ്ഥതയിലും ജനങ്ങളുടെ മുന്നിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന സിപിഎമ്മിന് മുഖം രക്ഷിക്കാനുള്ള കച്ചിത്തുരുമ്പായിരുന്നു വനിതാ മന്ത്രിക്കെതിരായ അതിക്രമ നാടകം. പക്ഷെ അതിലെ സത്യം ജനം തിരിച്ചറിഞ്ഞതോടെ സിപിഎം കൂടുതൽ അപഹാസ്യമായി. ഇതോടെ വ്യാപകമായ അക്രമം നടത്തി കേരളീയ സമൂഹത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുകയാണ് സിപിഎം പദ്ധതി. 

മന്ത്രിയെ അക്രമിച്ചെന്ന കള്ളക്കേസിൽ ബിതുൽ ബാലൻ റിമാർഡിൽ കഴിയുമ്പോഴാണ് ഈ ബോംബേറ്. കെഎസ് യു നേതാവിന്റെ കുടുംബത്തെ വകവരുത്തനാണ് സിപിഎം പദ്ധതിയിട്ടതെന്ന് ഇതിലൂടെ വ്യക്തം.കൃത്യമായ ഗൂഢാലോചന നടത്തിയാണ് സിപിഎം അക്രമം നടത്തിയത്. ഇരുട്ടിന്റെ മറവിൽ അക്രമം നടത്തുന്നത് സിപിഎമ്മിന്റെ ഭീരുത്വത്തിന് തെളിവാണ്. ഇത്തരം ഭീഷണികൊണ്ട് കോൺഗ്രസ് പ്രവർത്തകരുടെ പോരാട്ടവീര്യം തകർക്കാനാവില്ല. 

യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ അക്രമം ഉണ്ടാകുമ്പോൾ നിഷ്‌ക്രിയമാകുന്ന പോലീസ്, അവരെ ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ വേട്ടയാടാൻ വലിയ ശുഷ്‌കാന്തിയാണ് കാട്ടുന്നത്.ബിതുൽ ബാലന്റെ വീടിന് നേരെ ബോംബേറിഞ്ഞവർക്കെതിരെ കർശന നിയമനടപടി പോലീസ് സ്വീകരിക്കണം. മറിച്ച്  ഇതെല്ലാം രക്ഷാപ്രവർത്തനം എന്നതലത്തിൽ ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ ബലത്തിൽ  അക്രമികളെ സംരക്ഷിക്കുന്ന നിലപാട് പാദസേവകരായ പോലീസ് സ്വീകരിച്ചാൽ അതിന് അവർ കനത്ത വില നൽകേണ്ടിവരും. എക്കാലവും മുഖ്യമന്ത്രി പദത്തിൽ പിണറായി വിജയനുണ്ടാകില്ല. അന്ന് ഈ ചെയ്തികൾക്കെല്ലാം കണക്ക് പറയേണ്ടിവരുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Tags