രാഷ്ട്രീയ ഗുരുക്കളെ മുഴുവൻ പിന്നിൽ നിന്നും വെട്ടി വീഴ്ത്തി, ആ ഒപ്പ് സണ്ണി ജോസഫിൻ്റെത് തന്നെയെന്ന് തോമസ് വർഗീസ്
കണ്ണൂർ: കെ പി സി സി പ്രസിഡൻ്റും പേരാവൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥിയുമായ അഡ്വ.സണ്ണി ജോസഫിനെതിരെ ഗുരുതര ആരോപണവുമായി മുൻ ഡിസിസി ജനറൽ സെക്രട്ടറി തോമസ് വർഗീസ് കണ്ണൂർ പ്രസ്ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കെ.പി.സി.സി പ്രസിഡൻ്റിനെതിരെ ഗുരുതര ആരോപണവുമായാണ് മുൻ ഡിഡിസി ജനറൽ സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്തംഗവുമായ തോമസ് വർഗീസ് തെരഞ്ഞെടുപ്പിനു ശേഷം രംഗത്തുവന്നത്.കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് രാഷ്ട്രീയത്തിൽ തന്നെ വളർത്തിയ മുഴുവൻ ഗുരു സ്ഥാനിയരേയും പിന്നിൽ നിന്നും കുത്തി വീഴ്ത്തിയ വ്യക്തിയാണ്.
നിയമസഭ തെരഞ്ഞെടുപ്പിൽ കെ സുധാകരനെ മൽസരിപ്പിക്കുന്നതിൽ പിന്നിൽ നിന്ന് കുത്തിയത് സണ്ണി ജോസഫാണ്. കെ സുധാകരൻ മത്സസരിച്ചാൽ തനിക്ക് മന്ത്രിയാവാൻ കഴിയില്ലെന്ന് മനസ്സിലായത് കൊണ്ടാണ് സുധാകരനെ പിന്നിൽ നിന്ന് കുത്തിയത്.കെ സുധാകരനെ മൽസരിപ്പിക്കാതിരിക്കാൻ എഐസിസിക്ക് കത്ത് നൽകിയതും സണ്ണി ജോസഫാണെന്ന് തോമസ് വർഗീസ് പറഞ്ഞു. കത്തിലെ ഒപ്പ് സണ്ണി ജോസഫിൻ്റെ തുതന്നെയാണ്. താൻ നേരത്തെ സഹകരണ ബാങ്ക് പ്രസിഡൻ്റായ വേളയിൽ വിവിധ പേപ്പറുകളിൽസണ്ണി ജോസഫിൻ്റെ ഒപ്പ് പലവട്ടം കണ്ടതാണ്.മുൻകാല തെരഞ്ഞെടുപ്പിൽ പേരാവൂരിൽ നിന്ന് കെ പി നൂറുദ്ദീനെയും, എ ഡി മുസ്‌തഫയെയും തോൽപ്പിച്ചത് സണ്ണി ജോസഫിൻ്റെ നേതൃത്വത്തിലായിരുന്നുവെന്നും തോമസ് വർഗീസ് പറഞ്ഞു.
സണ്ണി ജോസഫ് അധികാരം ഉപയോഗിച്ച് തൻ്റെ കുടുംബാഗങ്ങൾക്ക് സഹകരണ സ്ഥാപനങ്ങളിൽ ജോലി വാങ്ങികൊടുത്തു . അദ്ദേഹത്തിൻ്റെ മകൾക്ക് ജോലി കൊടുത്തത് മതിയായ യോഗ്യതയില്ലാതെയാണ്. എന്നാൽ ഒരൊറ്റ പാർട്ടി പ്രവർത്തകനും ഇദ്ദേഹം ഒരു ഉപകാരവും ചെയ്തിട്ടിലെന്നും തോമസ് വർഗീസ് പറഞ്ഞു.മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂർ പാർലമെൻ്റ് മണ്ഡലത്തിൽ മൽസരിക്കുമ്പോൾ കോൺഗ്രസിൻ്റെ ദേശീയ കമ്മിറ്റി നൽകിയ തെരഞ്ഞെടുപ്പ് ഫണ്ട് അന്നത്തെ ഡിസിസി പ്രസിഡൻ്റായ സണ്ണി ജോസഫ് മുക്കി. ഡിസിസി പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ എൻ രാമകൃഷ്ണനിൽ നിന്ന് സംഘടന തിരഞ്ഞെടുപ്പ് ചെലവിലേക്കെന്ന് പറഞ്ഞ് രണ്ടു ലക്ഷം രൂപ കൈകലാക്കി. പിന്നീട് എൻ രാമകൃഷ്ണനെതിരെ മൽസരിക്കുന്ന കെ സുധാകരൻ്റെ ചീഫ് ഇലക്ഷൻ ഏജൻ്റായെന്നുംതോമസ് വർഗീസ് ആരോപിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് ദിവസം വൈകീട്ട് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് പാർടി ഭരണഘടന പ്രകാരമല്ലെന്ന് വർഗീസ് തോമസ് പറഞ്ഞത്. ഏകപക്ഷീയമായി തൻ്റെ വിശദീകരണം ചോദിക്കാതെയാണ് പുറത്താക്കിയത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുറത്താക്കിയത്, അതിന് മുൻപ് നടപടി എടുത്തിരുന്നുവെങ്കിൽ പേരാവൂരിൽസണ്ണി ജോസഫിനെ പരാജയപ്പെടുത്താൻ തനിക്കാവുമെന്ന് അവർക്കറിയാവുന്നത് കൊണ്ടാണ്. ദീർഘകാലം സണ്ണി ജോസഫിനൊപ്പം നിന്ന തനിക്ക് അദ്ദേഹത്തെ കുറിച്ച് വെളിപ്പെടുത്താൻ പല കാര്യങ്ങളുമുണ്ടെന്നും തോമസ് വർഗീസ്പറഞ്ഞു. ക്രിസ്ത്യാനികൾ ബിജെപിയിലേക്ക് പോകുന്നുവെന്ന പ്രചരണം നടത്തി .റോമൻ കത്തോലിക്ക സഭയുടെ പ്രതിനിധി കോൺഗ്രസ് നേതൃത്വത്തിൽ വരണമെന്ന് സഭയിലെ ബിഷപ്പുമാർ സോണിയാ ഗാന്ധിക്ക് കത്തെഴുതിയതു കൊണ്ടാണ് സണ്ണി ജോസഫ് കെ പി സി സി അദ്ധ്യക്ഷ പദവിയിലെത്തിയത് കണ്ണൂർ ജില്ലയിലെ ക്രിസ്ത്യൻ നേതാക്കളെ മുഴുവൻ വെട്ടി നിരത്തി.
പൈലി വാത്യാട്ട് ഉൾപ്പെടെയുള്ളവർ കോൺഗ്രസ് വിട്ടത് സണ്ണി ജോസഫിൻ്റെ കുത്തി തിരിപ്പുകാരണമാണെന്ന് തോമസ് വർഗീസ് പറഞ്ഞു. തന്നെ വളർത്തി വലുതാക്കിയവരെയൊക്കെ ഇല്ലാതാക്കാൻ ശ്രമിച്ച നേതാവാണ് സണ്ണി ജോസഫ്. കെ.പി. നൂറുദ്ദീൻ ഉൾപ്പെടെയുള്ളവർക്കെതിരെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ രഹസ്യ യോഗം ചേർന്നു. പേരാവൂർ മണ്ഡലത്തിൽ കഴിഞ്ഞ 10 വർഷക്കാലമായി ഒന്നും തന്നെ എം എൽ എ യെന്ന നിലയിൽ ചെയ്തിട്ടില്ല. ഇരിട്ടി താലൂക്ക് ഓഫീസ് വന്നത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെടുത്ത തീരുമാനപ്രകാരമാണെന്ന് തോമസ് വർഗീസ് വാർത്താ സമ്മേളനത്തിൽപറഞ്ഞു.
.jpg)

