അക്കര കൊട്ടിയൂരിൽ സന്ദർശനം നടത്തി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്
കണ്ണൂർ : കെപിസിസി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് എംഎൽഎ അക്കര കൊട്ടിയൂരിൽ സന്ദർശനം നടത്തി. അക്കര കൊട്ടിയൂർ
ദേവസ്വം ഓഫീസിൽ എത്തിയ അഡ്വക്കറ്റ് സണ്ണി ജോസഫ് എംഎൽഎ ചെയർമാൻ തിട്ടയിൽ നാരായണൻ നായർ, പാരമ്പര്യേതര ട്രസ്റ്റി എൻ പ്രശാന്ത്, എക്സിക്യൂട്ടീവ് ഓഫീസർ കെ ഗോകുൽ എന്നിവരുമായി ചർച്ച നടത്തി.
ശനി ഞായർ ദിവസങ്ങളിൽ അത്ഭുതപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. റോഡ് പാർക്കിംഗ് എന്നിവയിൽ പരിമിതിയുണ്ട്.
സമാന്തര റോഡിൻ്റെ പ്രവർത്തി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. വിമാനത്താവള റോഡ് എട്ടുവർഷമായി ഒരു നടപടിയുമില്ല. ഇത് അനുഭവ പാഠമാക്കി എടുത്തുകൊണ്ട് നേരത്തെ തന്നെ റോഡുകളുടെ നവീകരണം നടത്തണമെന്ന് സണ്ണി ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.
അടിസ്ഥാന വിഷയങ്ങൾ പരിഹരിച്ചു പോകാൻ വേണ്ടി ഗവൺമെന്റിനോട് ആവശ്യമായ സ്വത്തര നടപടികൾ ആവശ്യപ്പെടുമെന്നും എംഎൽഎ പറഞ്ഞു. എംഎൽഎയോടൊപ്പം കൊട്ടിയൂർ പഞ്ചായത്ത് മെമ്പർ ജോണി ആമക്കാട്ട്, ഹരിദാസ് ചോടത്ത്, പി.സി രാമകൃഷ്ണൻ, ജിജോ ആന്റണി,
ജിബിൻ എന്നിവരും ഉണ്ടായിരുന്നു.
.jpg)


