മലയാള കാവ്യസാഹിതീപുരസ്‌കാരത്തിന് സുജിത് ഭാസ്‌കറിൻ്റെ 'ജലസ്മാരകം' നോവൽ അർഹമായി

Sujith Bhaskar's novel 'Jalasmarakam' won the Malayalam Kavya Sahitya Award
Sujith Bhaskar's novel 'Jalasmarakam' won the Malayalam Kavya Sahitya Award

കൊച്ചി : സ്വതന്ത്രകലാസാഹിത്യ സംഘടനയായ മലയാള കാവ്യസാഹിതിയുടെ 2026ലെ 'കാവ്യസാഹിതീപുരസ്‌കാരം'  സുജിത് ഭാസ്‌കറിന് .ഇത്തവണ നോവൽ വിഭാഗത്തിനാണ് പുരസ്‌കാരം. 2024ൽ ആദ്യപതിപ്പായി പുറത്തിറങ്ങിയ  'ജലസ്മാരകം'എന്ന കൃതിക്കാണ് 20001 രൂപയും ആർട്ടിസ്റ്റ് സുരേഷ് കായംകുളം രൂപകല്പന ചെയ്ത സാഹിതീശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം.  

tRootC1469263">

ടി.കെ ശങ്കരനാരായണൻ ,ഡോ.കെ.പി സുധീര , കലാ സാഹിത്യ നിരൂപകൻ കാവാലം അനിൽ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്. കണ്ണൂർ കരിവെള്ളൂർ സ്വദേശിയാണ് സുജിത്.  ജനുവരി 10, 11 തീയതികളായി   കോട്ടയം സി. എസ്. ഐ റിട്രീറ്റ് സെന്ററിൽ നടക്കുന്ന,മകാസ  സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനസഭയിൽവച്ച്  കേന്ദ്ര മത്സ്യ, മൃഗസംരക്ഷണ പാൽവ്യവസായ, ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി അഡ്വ. ജോർജ് കുര്യൻ പുരസ്‌കാരം  സമ്മാനിക്കും. 

മന്ത്രി വി.എൻ. വാസവൻ  മുഖ്യപ്രഭാഷണം നടത്തുമെന്ന് മലയാള കാവ്യസാഹിതി സംസ്ഥാന പ്രസിഡന്റ് കാവാലം അനിലും സംസ്ഥാന ജനറൽ സെക്രട്ടറി സുഷമ ശിവരാമനും സംസ്ഥാന സംഘടനാ സെക്രട്ടറി ബിന്ദു ദിലീപ് രാജും വാർത്താസമ്മേളനത്തിൽ അറിയിച്ചു .

Tags