സമകാലികതയുടെ ആത്​മാവിൽ തൊട്ട് ബിൻസി; ഇമാം സൂഫീ ഗാനമധുരിമ

Touching the Soul of Contemporaneity: Binsi and the Sweet Melodies of Sufi Songs

കണ്ണൂർ: സമകാലികതയുടെ ആത്​മാവ്​ ചേർത്ത്​ ബിൻസിയും ഇമാമും ദസറ രാവിനെ ചിന്തകളുടെ ആഴക്കടലിൽ മുക്കിയെടുത്തു. ദസറയുടെ നാലാം രാവി​ൽ പേർഷ്യൻ ഉർദു  മലയാളം സൂഫിയാനയിലേക്കും അതിനോട് ചേർന്നു നിൽക്കുന്ന മറ്റു ഗീതങ്ങളിലേക്കും ആയിരങ്ങളുടെ ഹൃദയങ്ങൾ തളിർപ്പിക്കുകയായിരുന്നു സമീർ ബിൻസിയും ഇമാം മജ്ബൂറും. ദസറ രാവുകളിലെ റിക്കാർഡ്​ സംഗീത ​പ്രേമികളെ കോരിത്തരിപ്പിച്ചാണ്​  ‘സോങ്ങ്​ ഓഫ്​ സോൾ ആൻഡ് സോയിൽ’ ഇന്നലെ അ​രങ്ങേറിയത്​.

ബിൻസി ഇമാം ടീമി​ൻ്റെ ഏറ്റവും നവീന ഗാനങ്ങളുടെ തിളക്കമായിരുന്നു കണ്ണൂർദസറ വേദിയിൽ ദൃശ്യമായത്. പ്രമുഖ മലയാള കവി അൻവറലിയുടെ 'ഗാന്ധിത്തൊടൽമാല'   സമകാലിക ഇന്ത്യയുടെ അനുഭവങ്ങ​ളെ കൂടി ചേർത്ത്​ ​വെക്കുകയായിരുന്നു. ഗാന്​ധിജിയുടെ കേരള സന്ദർശന വേളയിൽ വൈക്കം മുഹമ്മദ്​  ബഷീർ അദ്ദേഹത്തെ തൊട്ടത്​ തിരിച്ച്​ വന്ന്​  ഉമ്മയോട്​ പറയുന്ന "തൊട്ടു ഞാനുമ്മാ! ഗാന്ധിയെ തൊട്ടു ഞാനുമ്മാ! പട്ടുപോലെ നനുത്ത തോളിൽ തൊട്ടു ഞാനുമ്മാ!" എന്ന കാവ്യശീലുകൾ ‘പട്ടടയിൽ കത്തുമിന്ത്യയെ ​തൊട്ടു ഞാനുമ്മാ ’ എന്ന്​ ബിൻസി വികാര നിർഭരമായി പാടിയപ്പോൾ സദസ്സ്​ ആരവം മുഴക്കി. ഗാന്​ധിജിയെ തൊട്ടവരുടെ പ്രൈതൃകം ഗോഡ്​സെയെ തോടും കാഴ്​ച കാണുകയാണെന്ന്​ ബോധിപ്പിക്കുന്ന ഈ ഗാനം പ്രേക്ഷകരെ ഏറെ ചിന്തിപ്പിച്ചു.

ബിൻസിയുടെ പുതിയ രചനകളായ  ഒന്നിലേറെ അവതരണങ്ങളും ഇത്തവണ പുതുമയുള്ളതായിരുന്നു. മനുഷ്യൻ ഹൃദയം തുറക്കാതെ കണ്ണ്​തുറന്നിട്ട്​ കാര്യമില്ലെന്ന്​ ഉദ്​ഘോഷിക്കുന്ന ‘ഉൾക്കൽബിലുള്ള ബാബ്​,  വെട്ടെടീ നീ ലാമ് കൊണ്ട്​ തുടങ്ങിയവ പുതിയ സർഗാനുഭൂതിയായി. 
‘ലിമിറ്റഡാണ്​ ലോജിക്​’ എന്ന സൂഫീ ഗീതം യുക്തിയും പ്രണയവും തമ്മിലു​ള്ള വ്യത്യാസങ്ങളിലൂടെ ദൈവിക പ്രണയത്തി​​െൻറ തത്വങ്ങളെ   പ്രസരിപ്പിച്ചു. സിനിമാ ഗാനമാണെങ്കിലും ഭാസ്​കരൻമാസ്​റ്ററുടെ കണ്ടം ബെച്ച കോട്ടിലെ ‘വക്കീൽമാരുടെ കോട്ടല്ല ഇത്​ ഫക്കീർ അണിയണ കോട്ടാണ്​’ എന്നത് ഉൾക്കാഴ്​ചയുള്ള സൂഫീതല സ്​പർശിയായ വരികളാണെന്ന്​ ബിൻസി ഈ കാവ്യത്തിൽ അകമ്പടി ചേർത്ത്  ഓർമിപ്പിച്ചു. ഇച്ചമസ്​താ​െൻറ കാവ്യശ്രേണിയിൽ പുതിയ അവതരണമായി ‘ആണിപ്പെണ്ണായിരം’ എന്ന ഗാനം ദൈവീകതയിലെ ​​ആരാധനളുടെ പ്രണയത്തെ കേ​ന്ദ്രീകരിക്കുന്നതായിരുന്നു. കബീർ, മീര,ശ്രീനാരായണ ഗുരു, ഗാന്​ധിജി, പ്രവാചകൻ മുഹമ്മദ്​ തുടങ്ങി പലരുടെയും ഉൾകാഴ്​ചയുള്ള ചിന്തകളെ ബിൻസി-ഇമാം ടീം സൂഫീ മിസ്റ്റിക് ഗാനങ്ങളിലും അവതരിപ്പിച്ചപ്പോൾ ദസറയുടെ മാനവീക മൂല്യ സങ്കൽപ്പത്തി​െൻറ സംഗീത വിരുന്നായി അത്​ മാറി. 

ഓരോ അവതരണങ്ങളും ആയിരങ്ങളുടെ ജനാവലി കയ്യടിച്ചും, ഒപ്പം പാടിയും നൃത്തം ചെയ്​തും ആസ്വദിച്ചു.അബുദബിയിൽ ഒക്​ടോബർ 10ന്​ 'ബാർസാത് - എ നൈറ്റ് ഓഫ് സോൾഫുൾ മ്യൂസിക്' എന്ന പരിപാടിയിലൂടെ  പ്രേക്ഷകലോകത്തെ കയ്യിലെടുത്ത ശേഷമാണ്​ കണ്ണൂർ ദസറയിൽ ‘സോങ്ങ്​ ഓഫ്​ സോൾ ആൻറ്​ സോയിൽ’ അവതരിപ്പിക്കാൻ ബിൻസി-ഇമാം ടീം എത്തിയത്​. കണ്ണൂർ ദസറയിൽ പരിപാടി അവതരിപ്പിക്കുക എന്നത്​ തങ്ങളുടെ സംഗീത ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ മുഹൂർത്തമായാണ്​ കരുതുന്നതെന്ന്​ അവർ സദസ്സിനോട്​ പറഞ്ഞു. 
അക്​ബർ (തബല, അസ്​ലം (ഹാർമോണിയം) സുഹൈൽ (ഗിറ്റാർ) അസീസ്​ (റിഥം) ഷഹീം , ഷിബിൽ (വോക്കൽ) എന്നിവരാണ്​ ബിൻസി ഇമാം ടീമിനോടൊപ്പം ഉണ്ടായിരുന്നത്​.

Tags