പരിമിതികളെ മറികടന്ന് വിജയം ; സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ കാരക്കുണ്ട് ഡോൺ ബോസ്കോയുടെ ഹിയറിങ് ഇംപെയർഡ് പ്രതിഭകൾക്ക് വൻ സ്വീകരണം

Success beyond limitations; Karakundu Don Bosco's hearing impaired talents receive grand welcome after winning first place in the state special school festival
Success beyond limitations; Karakundu Don Bosco's hearing impaired talents receive grand welcome after winning first place in the state special school festival

കണ്ണൂർ : നവംബർ 27, 28, 29 തീയതികളിൽ മലപ്പുറം തിരൂര് വച്ച് നടന്ന 26-ാ മത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ഹിയറിങ് ഇംപയേർഡ്  വിഭാഗത്തിൽ  ഒന്നാം സ്ഥാനത്ത് എത്തിയ കാരക്കുണ്ട് ഡോൺബോസ്കോ സ്പീച്ച് ആൻഡ് ഹിയറിങ് ഹയർ സെക്കൻഡറി സ്കൂളിലെ കലാപ്രതിഭകളെ  വിദ്യാലയ പിടിഎ എക്സിക്യൂട്ടീവിന്റെ നേതൃത്വത്തിൽ അനുമോദിച്ച് ഘോഷയാത്ര സംഘടിപ്പിക്കുന്നു.

tRootC1469263">

 ഡിസംബർ 5 വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് ചുടലയിൽ നിന്നും പൊയിൽ ടൗൺ വരെ ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ ഒരു ഘോഷയാത്ര സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുന്നത് ഹയർ സെക്കൻഡറി കണ്ണൂർ ജില്ല മുൻ കോർഡിനേറ്ററും മയ്യിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായി പ്രവർത്തിച്ച എം.കെ അനൂപ് കുമാർ ആണ്.

1981 മുതൽ കേൾവി സംസാരപരിമിതിയുള്ള കുട്ടികൾക്ക് വേണ്ടി അശരണരുടെയും ആലംബഹീനരുടെയും അമ്മയായി തീർന്നക്കുവദാസി മദർ പേത്രയാൽ സ്ഥാപിതമായ ദീന സേവന സന്യാസ സഭയുടെ കീഴിൽ പരിയാരം ഗ്രാമപഞ്ചായത്തിലെ കാരക്കുണ്ടിൽ സ്ഥാപിതമായ വിദ്യാലയമാണ് ഇന്നത്തെ ഡോൺ ബോസ്കോ സ്പീച്ച് ആൻഡ് ഹിയറിങ് എച്ച് എസ് എസ് എന്ന് അറിയപ്പെടുന്ന വിദ്യാലയം.

1981 മുതൽ 1996 വരെ ഇന്നത്തെ സർക്കാർ നടപ്പിലാക്കിയിരിക്കുന്ന സംയോജിത വിദ്യാഭ്യാസ രീതിയാണ് അവലംബിച്ചിരുന്നത്. എന്നാൽ ഈ വിദ്യാഭ്യാസ രീതി ശ്രവണ പരിമിതിയുള്ള വിദ്യാർത്ഥികൾക്ക് ഏറെ പ്രയാസമാണ് എന്ന് നേരിട്ട് അനുഭവത്തിലൂടെ തിരിച്ചറിഞ്ഞതിൻ്റെ വെളിച്ചത്തിലാണ് 1996 മുതൽ ഇവർക്ക് പ്രത്യേക വിദ്യാഭ്യാസ പദ്ധതി ആരംഭിച്ചത്. തുടർന്ന് ഇങ്ങോട്ട് 29 വർഷങ്ങൾ പിന്നിട്ട് ഇതൊരു ഹയർസെക്കൻഡറി വിദ്യാലയമായി ഉയർന്നിരിക്കുന്നു. 1 മുതൽ 10 വരെ ക്ലാസുകൾ 2005 ലും 2014 ൽ ഹയർ സെക്കൻഡറിയും എയ്‌ഡഡ് പദവിയിലേക്ക് ഉയർത്തപ്പെട്ടു. 29 വർഷങ്ങൾ പൂർത്തിയാകുമ്പോൾ 375 ൽ അധികം ബധിരരായ വിദ്യാർഥികൾ ഇവിടെ നിന്നും പഠനം പൂർത്തീകരിച്ച് വിവിധ സർക്കാർ - സർക്കാരിതര മേഖലകളിൽ മികവോടെ ജോലി ചെയ്തു. വരുന്നു. 

ഓരോ വർഷങ്ങൾ പിന്നിടുമ്പോഴും കലാകായിക പ്രവർത്തി പരിചയമേളകളിലും വിദ്യാലയത്തിനും വിദ്യാർത്ഥികൾക്കും സാധിക്കുന്നുണ്ട്. അതിനുള്ള തെളിവാണ് ഇക്കഴിഞ്ഞ നവംബർ 27,28,29 തീയതികളിൽ മലപ്പുറം തിരൂർ വച്ച് നടന്ന 26 -ാ മത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലാമേളയിലെ നമ്മുടെ വിദ്യാർഥികളുടെ മികച്ച പ്രകടനം. പരിമിതികൾ ഒരിക്കലും ആരെയും തളർത്തുന്നതല്ല മറിച്ച് ഉയരങ്ങളിലേക്കുള്ള ചവിട്ടുപടികളാണ് എന്ന് നമ്മുടെ വിദ്യാർഥികൾ തെളിയിച്ചു കഴിഞ്ഞു. 

ഒരു കൂട്ടം നിസ്വാർത്ഥരായ സിസ്റ്റേഴ്സിന്റെയും അധ്യാപകരുടെയും കരുതലാർന്ന പരിശീലനമാണ് സംസ്ഥാന തലത്തിൽ ഈ വിദ്യാലയത്തെ ഒന്നാമത് എത്തിച്ചത്.എത്രയൊക്കെ ഉയരങ്ങൾ കീഴടക്കിയാലും വേണ്ടത്ര അംഗീകാരമോ പരിഗണനയോ പലപ്പോഴും ഇത്തരം വിദ്യാർത്ഥികൾക്കോ വിദ്യാലയങ്ങൾക്കോ ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.സമൂഹം ഏറ്റവും പ്രാധാന്യത്തോടെ ഈ മക്കളുടെ വിജയങ്ങളെ പ്രോത്സാഹിപ്പിക്കണം എന്നൊരു സന്ദേശം നൽകാനാണ് അനുമോദനം സംഘടിപ്പിക്കുന്നത്  .

സംസാര കേൾവി പരിമിതിയുള്ള ഈ വിദ്യാർത്ഥികൾ താമസിച്ചു പഠിക്കുന്ന ഈ വിദ്യാലയത്തിൽ കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് പഠിക്കുന്നത് എങ്കിലും 2014 ൽ എയ്‌ഡഡ് ഹയർസെക്കൻഡറി Commerce അനുവദിച്ച് ഹയർസെക്കൻഡറിയായി ഉയർത്തിയ വിദ്യാലയത്തിൻ്റെ ഹയർസെക്കൻഡറി വിഭാഗം തസ്തിക നിർണയം 2023 ൽ നടന്നുവെങ്കിലും അധ്യാപകരെ സ്ഥിരമായി നിയമിക്കുന്നതിനുള്ള അനുവാദം ഇതുവരെയും കിട്ടിയിട്ടില്ല എന്നത് ഏറെ വേദനാജനകമായ കാര്യമാണ്.
 
ഹെഡ്മിസ്ട്രസ് സിസ്റ്റർ സോസി പി വി ഡി എസ് എസ്,  മാനേജ്മെൻ്റ് പ്രതിനിധി സിസ്റ്റർ നിമ്മി മാത്യു, അദ്ധ്യാപക പ്രതിനിധി ഹരിദാസ് കെ വി,
 PTA പ്രസിഡന്റ് സോണി മാത്യു, PTA എക്സിക്യൂട്ടീവ് അംഗം  ഷൈജു എ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags