കിഴുന്ന യു.പി സ്കൂൾ വിദ്യാർത്ഥികൾക്കായിപഠന കിറ്റുകൾ വിതരണം ചെയ്തു

This diet of the Neyyamrut Vrats of Kottiyoor is diverse
This diet of the Neyyamrut Vrats of Kottiyoor is diverse

കിഴുന്ന: കിഴുന്ന സമന്വയ വായനശാല ആന്റ് ഗ്രന്ഥാലയം, മുംബൈയിലെ എസ്.എൻ. എന്റർപ്രൈസസ് ഉടമ എ. പി.നാരായണൻ സംഭാവന ചെയ്ത പഠന കിറ്റുകൾ കിഴുന്ന സൗത്ത് യു.പി.സ്കൂൾ, കിഴുന്ന സെൻട്രൽ എൽ.പി.സ്കൂൾ,കിഴുന്ന എൽ.പി.സ്കൂൾ എന്നിവിടങ്ങളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം കെ.വി. ബിജു ഉദ്ഘാടനം ചെയ്തു. കിഴുന്ന സൗത്ത് യു.പി.സ്കൂളിൽ പി.ടി.എ പ്രസിഡണ്ട് സന്ധ്യ ഷാജി അദ്ധ്യക്ഷയായി. രവീന്ദ്രൻ കിഴുന്ന, ജനു ആയിച്ചാൻകണ്ടി, കെ.വി.ജയരാജ്, നാസർ ഉസ്താദ്,ആർ.ബിന്ദു ബിനോയ് എന്നിവർ സംസാരിച്ചു.

tRootC1469263">

കിഴുന്ന സെൻട്രൽ എൽ പി സ്കൂളിൽ ജനു ആയിച്ചാൻകണ്ടി അധ്യക്ഷനായി. രവീന്ദ്രൻ കിഴുന്ന, എം.വി. ലക്ഷ്മണൻ, ഹെഡ്മിസ്ട്രസ് കെ.വി. ദീപ, വി.കെ. മൃദുല എന്നിവർ സംസാരിച്ചു.കിഴുന്ന എൽപി സ്കൂളിൽ രവീന്ദ്രൻ കിഴുന്ന അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് സി.ധന്യ, ജനു ആയിച്ചാൻകണ്ടി, കെ.ജൂലി എന്നിവർ സംസാരിച്ചു.

Tags