കണ്ണൂർ മമ്മാക്കുന്ന് മാപ്പിള എൽ പി സ്കൂളിൽ ഏകദിന പഠന ക്യാമ്പ് നടത്തി

One-day study camp held at Mappila LP School, Mammakunnu, Kannur

മമ്മാക്കുന്ന്: കണ്ണൂർ മമ്മാക്കുന്ന് മാപ്പിള എൽ പി സ്കൂളിൽ ഇൻസിജാം എന്ന പേരിൽ ഏകദിന പഠന ക്യാമ്പ് നടത്തി. വർണവിസ്മയം, ഭാവാഭിനയം, ഗണിതകേളി എന്നീ സെഷനുകളിൽ ജനു ആയിച്ചാൻകണ്ടി, സി.ഷിജിൻരാജ്, ഇ എം.ശ്രീകേഷ് എന്നിവർ പരിശീലനം നൽകി. ഐഐഎഅക്കാദമി കൗൺസിൽ മെമ്പർ അഷ്റഫ് ദാരിമി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സി.കെ. ജസ്റീന അധ്യക്ഷയായി.

tRootC1469263">

 പ്രധാന അധ്യാപിക വി. അമൃത, എൻ.സി. ശിഹാബ്, പി.കെ.ശശീന്ദ്രൻ, കെ. രേഷ്മ, കെ.ഐ. സ്മിത എന്നിവർ സംസാരിച്ചു.

Tags