തളിപ്പറമ്പ് സർസയ്യിദ് ഹയർസെക്കന്ററി സ്കൂളിൽ സ്റ്റുഡന്റ്സ് പോലീസ് കാഡറ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

Students' Police Cadet Unit inaugurated at Sir Syed Higher Secondary School, Taliparamba

തളിപ്പറമ്പ് : സർസയ്യിദ് ഹയർസെക്കന്ററി സ്കൂളിൽ സ്റ്റുഡന്റ്സ് പോലീസ് കാഡറ്റ് യൂണിറ്റ് ജില്ലാ പോലീസ് മേധാവി ഉമേഷ്‌ ഗോയൽ ഐ പി എസ് ഉദ്ഘാടനം ചെയ്തു. സി ഡി എം ഇ എ ജനറൽ സെക്രട്ടറി മഹമൂദ് അള്ളാംകുളം അധ്യക്ഷനായി.

ഡിവൈഎസ്പി ടി പി സുമേഷ്,കേയി സാഹിബ്‌ ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാൾ കെ അബ്ദുൽ റഹ്‌മാൻ, അഡീ: നോഡൽ ഓഫീസർ പ്രസാദ്, വാർഡ് കൗൺസിലർ പി റഫീഖ്,ഫയർ റസ്ക്യൂ ഓഫീസർ ടി കെ നിധീഷ്, പ്രൻസിപ്പാൾ പി എസ് അൻവർ,പ്രധാനാധ്യാപകൻ എ മഹറൂഫ്,പി ടി എ പ്രസിഡന്റ് മുനീർ മർഹബ,നിഷാ വിനോദ് കുമാർ,കെ വി ടി മുസമ്മിൽ, കമ്യൂണിറ്റി പോലീസ് ഓഫീസർ എം പി സലീം,എ പി വി മുംതാസ് സംസാരിച്ചു.

Tags