കടവത്തൂരിൽ വിദ്യാർത്ഥി തെരുവ് നായയുടെ കടിയേൽക്കാതെ രക്ഷപ്പെട്ടു

Student escapes being bitten by stray dog ​​in Kadavathur

തലശേരി :കടവത്തൂർ പനങ്ങാട്ട് കുനിയിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്ന  ആറു വയസുകാരൻ തെരുവ് നായയുടെ കടിയേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മൗണ്ട് ഗൈഡ് സ്കൂൾ യു.കെ.ജി വിദ്യാർത്ഥിയും ഷൗക്കത്തലി - സുമയ്യ ദമ്പതികളുടെ മകനായ മുഹമ്മദ് ഹാസിമിനെയാണ് തെരുവു നായ ആക്രമിക്കാൻ ശ്രമിച്ചത്.

 സൈക്കിൾ ഓടിക്കാൻ വീടിന് മുന്നിലെ റോഡിലേക്ക് ഇറങ്ങിയപ്പോൾ തെരുവ് നായ അക്രമിക്കാൻ പിന്നാലെ ഓടുകയായിരുന്നു. തിരികെ വീട്ടിലേക്ക് ഓടി കയറി വാതിൽ അടച്ചതിനാലാണ് കുട്ടി കടിയേൽക്കാതെ രക്ഷപ്പെട്ടത്. ഇതോടെ കടിക്കാനായി വന്ന തെരുവ് നായ തിരികെ പോവുകയായിരുന്നു.

Tags