കണ്ണൂരിൽ ഓണാഘോഷത്തിനിടെയിൽ ഡസ്ക് വീണ് വിദ്യാർത്ഥിനിയുടെ കൈ വിരൽ തകർന്ന സംഭവം; പ്രിൻസിപ്പലിനും അധ്യാപികക്കുമെതിരെ പൊലിസ് കേസെടുത്തു

Student's finger broken after desk falls during Onam celebrations: Police file case against principal and teacher

കണ്ണൂർ: മൂന്നാം ക്ളാസ് വിദ്യാർത്ഥിനിയുടെ കൈപ്പത്തിയിൽ ഡസ്ക് വീണ് പരുക്കേറ്റ സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പലിനും അധ്യാപികയ്ക്കുമെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. കുട്ടിയുടെ മാതാവാണ് പരാതിക്കാരി. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർക്ക് നൽകിയ പരാതിയെ തുടർന്നാണ് കേസെടുക്കാൻ ഉത്തരവിട്ടത്. അപകടത്താൻ വിദ്യാർത്ഥിനിയുടെ വലതു കൈ പത്തിയുടെ മൂന്ന് വിരലുകളുടെ എല്ല് പൊട്ടിയിട്ടുണ്ട്. 

രണ്ട് ശസ്ത്രക്രിയക്ക് വിധേയമായ വിദ്യാർത്ഥിനി ഇപ്പോഴും വിശ്രമത്തിലാണ് സ്കൂളിൽ നിന്നും ഗുരുതര പരുക്കേറ്റിട്ടും അടിയന്തിര വൈദ്യസഹായം കുട്ടിക്ക് ലഭിച്ചില്ലെന്നാണ് ആരോപണം ഇതേ തുടർന്നാണ് കണ്ണൂർ ചേലേരി സ്വദേശിനിയായ മാതാവ് പരാതിയുമായി രംഗത്തുവന്നത്. കണ്ണൂർ കക്കാട്ടെ ഭാരതീയ വിദ്യാഭവൻ സ്കുൾ അധ്യാപിക ഷീല, പ്രിൻസിപ്പാൾ ഗീതാഞ്ജലി എന്നിവരെ പ്രതികളാക്കിയാണ് കേസെടുത്തത്.

 കഴിഞ്ഞ ഓഗസ്റ്റ് 21 ന് രാവിലെ പത്തിന് ന്കക്കാട് പ്രവർത്തിക്കുന്ന ഭാരതീയ വിദ്യാഭവൻ സ്‌കൂളിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് ഡസ്ക് വീണ് മൂന്നാം ക്ളാസ് വിദ്യാർത്ഥിനിയുടെ കൈക്ക് പരുക്കേറ്റത് രാവിലെ 10 45 ന് സർക്കാർ ഉദ്യോഗസ്ഥയായ വിദ്യാർത്ഥിനിയുടെ മാതാവിനെ ഫോണിൽ വിളിച്ചു കുട്ടിക്ക് സുഖമില്ലെന്നും താണ ധനലക്ഷ്മി ആശുപത്രിയിൽ എത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

 ഉടനെ ആശുപത്രിയിലെത്തിയ മാതാവ് കരഞ്ഞു കൊണ്ടു നിൽക്കുന്ന കുട്ടിയെയാണ് കണ്ടത്. വല്ലാതെ പേടിച്ചു പോയ കുട്ടിയെ ഇവർ എത്തിയാണ് ആശ്വസിപ്പിച്ചത്. രണ്ട് തവണയാണ് കുട്ടിയുടെ കൈപത്തിയിൽ ശസ്ത്രക്രിയ നടത്തിയത്. പ്ളാസ്റ്റിക് സർജറിയും വേണ്ടി വന്നു തുടക്കം മുതൽ സ്‌കൂൾ അധികൃതരിൽ നിന്നും വീഴ്ച്ചകൾ ഉണ്ടായതിനെ തുടർന്നാണ് പൊലിസിൽ പരാതി നൽകിയത്. നേരത്തെ കുട്ടിയുടെ രക്ഷിതാക്കൾ ചൈൽഡ് ലൈനിലും ബാലാവകാശ കമ്മിഷനിലും സ്‌കൂൾ അധികൃതർക്കെതിരെ പരാതി നൽകിയിരുന്നു.

 ഇതിൻ്റെ അടിസ്ഥാനത്തിൽ കമ്മീഷൻ അംഗങ്ങൾ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തിയിരുന്നു ബാലാവകാശ കമ്മീഷൻ്റെ നിർദ്ദേശകോരം കണ്ണൂർ ടൗൺ പൊലി സിൽ മാതാവ് പരാതി നൽകിയെങ്കിലും കേസെടുത്തില്ല. ഇതേ തുടർന്നാണ് കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർക്ക് പരാതി നൽകിയത്. തുടർന്ന് കണ്ണൂർ ടൗൺ പൊലിസ് കേസെടുക്കുകയായിരുന്നു. ഒത്തുതീർപ്പിൻ്റെ ഭാഗമായി രണ്ട് ബിൽ അടക്കാൻ സ്‌കൂൾ അധികൃതർ തയ്യാറായിരുന്നതായി കുട്ടിയുടെ മാതാവ് പറഞ്ഞു.

 ക്ളാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് അപേക്ഷ നൽകിയെങ്കിലും അനുവദിച്ചില്ല. കുട്ടിക്ക് പരുക്കേറ്റതിന് ശേഷം അദ്ധ്യാപക പുറത്ത് അടിച്ചതായി മാതാവിൻ്റെ പരാതിയിൽ പറയുന്നു. ഈ കാര്യം ചോദിച്ചതിന് സ്‌കൂൾ പ്രിൻസിപ്പൾ പരസ്യമായി അപമാനിച്ചതായും പരാതിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.

Tags