വിദ്യാർത്ഥിപ്രതിഷേധം കനത്തു : കണ്ണൂർ സർവ്വകലാശാലയിലെ വിവാദ ഉത്തരവ് പിൻവലിക്കുമെന്ന് സിൻഡിക്കേറ്റ്

kannur university
kannur university


കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിലെ വിവാദ ഉത്തരവ് പിൻവലിക്കാൻ സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനം. കോളേജ് പരിപാടികളിൽ ദേശവിരുദ്ധ ഉള്ളടക്കമുണ്ടോയെന്ന് നിരീക്ഷിക്കാൻ സമിതിയെ നിയോഗിക്കാനുള്ള വൈസ് ചാൻസലറുടെ ഉത്തരവാണ് പിൻവലിക്കുക. സംഭവത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ താവക്കരയിൽ സർവ്വകലാശാലയിലേക്ക് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തിയിരുന്നു. 

tRootC1469263">

വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്നാണ് വൈകിട്ട് അടിയന്തിര സിൻഡിക്കേറ്റ് യോഗം ചേർന്ന് വിവാദ ഉത്തരവ് പിൻവലിച്ചത്. വിദ്യാർത്ഥികളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ നേരെയുള്ള കടന്നാക്രമണമാണെന്ന് എസ്.എഫ്.ഐ നേതാക്കൾ ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് വിവാദ ഉത്തരവ് പിൻവലിക്കാൻ തീരുമാനമുണ്ടായത്.

Tags