വിദ്യാർത്ഥി പ്രക്ഷോഭത്തിന് കർഷകരുടെ ഐക്യദാർഢ്യം

Farmers' solidarity with the student protest

കണ്ണൂർ: ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കിസാൻ സഭ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ കാൽടെക്സ് ഗാന്ധി പ്രതിമക്ക് മുന്നിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി പി മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി കെ മധുസൂദനൻ അധ്യക്ഷനായി. 

കിസാൻ സഭ ദേശീയ കൗൺസിൽ അംഗം എ പ്രദീപൻ, ജില്ലാ സെക്രട്ടറി സി പി ഷൈജൻ,സംസ്ഥാന കൗൺസിൽ അംഗം കെ വി ഗോപിനാഥ്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി സി ജസ്വന്ത് എന്നിവർ സംസാരിച്ചു. കണ്ണാടിയൻ ഭാസ്കരൻ,പി കെ മുജീബ് റഹ്മാൻ, കട്ടേരി രമേശൻ, എ ബാലകൃഷ്ണൻ, സി ദിനേശൻ, ശങ്കർ സ്റ്റാലിൻ, മഗേഷ് എടക്കാട്, കെ ശോഭന, സി രത്നവല്ലി, എം പി രമേശൻ, കെ ഉത്തമൻ,എം അമീർ, സി മോഹൻദാസ്,റമീസ് ഹമീദ് എന്നിവർ നേതൃത്വം നൽകി.
 

Tags