പയ്യന്നൂർ പെരുമ്പയിൽ കാറിടിച്ച് വഴി യാത്രക്കാരനായ മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു, കൂടെയുണ്ടായിരുന്നസുഹൃത്തിന് പരുക്കേറ്റു

A student from Nirathupalam Mayyil died after being struck by a car while walking at Perumba Payyannur his friend who was with him sustained injuries

പയ്യന്നൂർ: പയ്യന്നൂർ പെരുമ്പയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലൂടെ നടന്നു പോവുകയായിരുന്ന രണ്ട് വിദ്യാർത്ഥികളെ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം.

മയ്യിൽ നിരത്തുപാലം സ്വദേശിയായ ഷാഹിദാ (21) ണ് മരിച്ചത്. തിരുവട്ടൂർ സ്വദേശി ഷിബിൽ (21) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
ഇരുവരും കൊല്ലത്തെ വാദിസിയ കോളേജിലെ വിദ്യാർഥികളാണ്. നബിദിന അവധിയോടനുബന്ധിച്ച് കൊല്ലത്തുനിന്ന് നാട്ടിലേക്ക് യാത്ര തിരിച്ച ഇവർ രാത്രി ഒന്നരയോടെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായാണ് വിവരം. 

തുടർന്ന് അവിടെനിന്നു മറ്റൊരു കാറിൽ പയ്യന്നൂരിൽ ടൗണിൽ ഇറങ്ങി  റോഡ് സൈഡിലൂടെ പെരുമ്പ ഭാഗത്തേക്ക് നടക്കുന്നതിനിടെ പെരുമ്പ പെട്രോൾപമ്പിന് സമീപമായിരുന്നു  അപകടം റോഡരികിലൂടെ നടന്നു പോകുന്നതിനിടെ പയ്യന്നൂർ ടൗൺ ഭാഗത്തുനിന്ന് അമിത വേഗതയിൽ എത്തിയ ചുവന്ന സ്വിഫ്റ്റ് കാർ ഇടിച്ചുകയറുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ ഇരുവരെയും ആദ്യം സമീപത്തെ ആശുപത്രിയിലെത്തിക്കുകയും പിന്നീട് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ഷാഹിദിന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിനുശേഷം നിർത്താതെ പോയ കാർ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. 
മരിച്ച ഷാഹിദ് മുഹമ്മദ് കുഞ്ഞി മൗലവിയുടെയും സക്കീനയുടെയും മകനാണ്. സഹോദരി: ഫാത്തിമ. എസ് എസ് എഫ്  നിരത്തുപാലം യൂണിറ്റ് ജനറൽ സെക്രട്ടറിയാണ് ഷാഹിദ്.

Tags