കണ്ണൂർ ഇരിണാവിൽ വഴി യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം ; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ഇരിണാവ് : ഇരിണാവ് ടറഫിന് സമീപം നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ 18 വയസുകാരൻ മരിച്ചു. മാട്ടൂൽ സി.എച്ച് മുഹമ്മദ് കോയ ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് ടൂ വിദ്യാർത്ഥി കണ്ണപുരം യോഗശാലക്ക് താമസിക്കുന്ന എൻടി മുഹമ്മദ് ആദിൽ (18) ആണ് മരിച്ചത്.
അഫ്സൽ - ഫാഹിമ ദമ്പതികളുടെ മകനാണ്. ഇന്നലെ രാത്രി 10.45 ന് ഇരിണാവ് ടർഫിന് സമീപത്തായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുകയായിരുന്ന വഴിയാത്രക്കാരൻ സമീപത്തെ ക്വാർട്ടേഴ്‌സിൻ താമസിക്കുന്ന ശിവാനന്ദനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ഇടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. അതീവ ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥിയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങൾ: ഹാഫിള് ഫളൽ, ആയിഷ സഹ്റ. കബറടക്കം : ഇന്ന് വൈകിട്ട്. കണ്ണപുരം ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.
.jpg)


