ജീവനക്കാരുടെ ആനുകൂല്യങ്ങൾ സംരക്ഷിക്കുന്നതിന് സന്ധിയില്ലാ സമരം അനിവാര്യം : കെ.പി. ഗോപകുമാർ
കണ്ണൂർ : ജീവനക്കാരുടെ ആനുകൂല്യങ്ങൾ സംരക്ഷിക്കുന്നതിന് തുടർ സമരങ്ങൾ അനിവാര്യമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് ജോയിൻ്റ് കൗൺസിൽ ചെയർമാൻ കെ.പി. ഗോപകുമാർ .
സർവെ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ കാട്ടാമ്പള്ളിയിൽ സംഘടിപ്പിച്ച സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പിൽ സംഘടനാ സംഘാടനം - പുതിയ കാലഘട്ടത്തിലെ വെല്ലുവിളികൾ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോയിൻ്റ് കൗൺസിൽ വൈസ് ചെയർമാൻ നരേഷ്കുമാർ കുന്നിയൂർ, മുൻ ചെയർമാൻ കെ.ഷാനവാസ് ഖാൻ, സംസ്ഥാന കമ്മിറ്റിയംഗം എസ്. അജയകുമാർ, എസ്.എഫ് എസ് എ സംസ്ഥാന പ്രസിഡണ്ട് സി. സുധാകരൻ പിള്ള, ജനറൽ സെക്രട്ടറി ജി.സജീബ് കുമാർ, സംസ്ഥാന സെക്രട്ടറി കെ.എസ്. രാഗേഷ്, സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ സി.മനോജ്കുമാർ, ഇ ഷമീർ , ജനറൽ കൺവീനർ റോയ് ജോസഫ് എന്നിവർ സംസാരിച്ചു.
ഡിസംബർ 10, 11 തിയതികളിലായി സെക്രട്ടറിയേറ്റ് നടയിൽ നടക്കുന്ന 36 മണിക്കൂർ രാപ്പകൽ സത്യഗ്രഹ സമരത്തിൽ സർവെഫീൽഡ് സ്റ്റാഫ് അസോസിയേഷൻ്റെ മുഴുവൻ പ്രവർത്തകരും പങ്കെടുത്തു വിജയിപ്പിക്കുവാൻ ക്യാമ്പിൽ തീരുമാനമായി.