കണ്ണൂർ തോട്ടട കുറ്റിക്കകം പ്രദേശത്ത് തെരുവ് നായ ആക്രമണം: മൂന്ന് പേർക്ക് പരുക്കേറ്റു
Jun 22, 2025, 21:55 IST
കണ്ണൂർ / തോട്ടട : കുറ്റിക്കകം മുനമ്പിലെ എരിഞ്ഞിക്കൽ അമ്പലം, അയ്യാറകത്ത് പാലം എന്നിവടങ്ങളിൽ മൂന്നുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഞായറാഴ്ച്ച ഉച്ചയോടെ രണ്ട് സ്ത്രീകളെ വീട്ടുമുറ്റത്ത് വച്ചും മറ്റൊരാളെ വഴിയിൽ വച്ചുമാണ് ആക്രമിച്ചത്. കാലിനും കൈക്കും കടിയേറ്റ പ്രീജ യു (55) സി പി നിവാസ് , ശൈലജ എം (52) ശാന്താലയം, തറമ്മൽ, അനിൽകുമാർ സി (55) ചെമ്പിലോടൻ ഹൗസ് എന്നിവരെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
tRootC1469263">രണ്ടുദിവസം മുൻ ഏഴരയിലും കിഴുന്നപ്പാറയിലും കുറുനരിയുടെ കടിയേറ്റ് നാലുപേർക്ക് പരിക്കേറ്റിരുന്നു.ഇതിൽ ഒരാളുടെ കൈവിരലും നഷ്ടപ്പെട്ടിരുന്നു. നിരന്തരം കുറുനരിയുടെയും തെരുവുനായ്ക്കളുടെയും ആക്രമണം നടക്കുന്നതിൽ കുറ്റിക്കകം,കിഴുന്ന പ്രദേശവാസികൾ ഭീതിയിലാണ്.
.jpg)


