തെരുവ് നായപ്രശ്നം:ബി ജെ പി കണ്ണൂർ കോർപ്പറേഷൻ ഓഫീസ് മാർച്ച് നടത്തി

Stray dog ​​issue: BJP holds march to Kannur Corporation office
Stray dog ​​issue: BJP holds march to Kannur Corporation office

കണ്ണൂർ : തെരുവ് നായ്ക്കൾക്ക് റെസ്ക്യൂ സെന്റർ സ്ഥാപിക്കുക, തെരുവ് നായ്ക്കളുടെ അക്രമത്തിന് ഇരയായവർക്ക് നഷ്ട പരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി കണ്ണൂർ നോർത്ത് ജില്ലയുടെ ആഭിമുഖ്യത്തിൽ കോർപറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി. 

സമരംനോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വി നോദ് കുമാർ ഉൽഘാടനം ചെയ്തു. ജനറൽ സിക്രട്ടറി ടി സി മനോജ് അദ്ധ്യക്ഷത വഹിച്ചു. ബിനിൽകണ്ണൂർ, കെ ജി ബാബു, യു ടി ജയന്തൻ ,എ പി ഗംഗാധരൻ , സി നാരായണൻ , അർച്ചന വണ്ടിച്ചാൽ, എം അനീഷ് കുമാർ ,കെ സുധർമ്മൻ തുടങ്ങിയവർ സംസാരിച്ചു.

tRootC1469263">

Tags