കണ്ണൂർ ചക്കരക്കല്ലിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ മുപ്പതോളം പേർക്ക് തെരുവ് നായയുടെ കടിയേറ്റു
Mar 20, 2025, 11:41 IST


കണ്ണൂർ : കണ്ണൂർ ജില്ലയിലെ ചക്കരക്കൽ മേഖലയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മുപ്പതു പേർക്ക് കടിയേറ്റു. ചക്കരക്കൽ സോന റോഡ്, ഇരിവേരി , മുഴപ്പാല, കുളം ബസാർ, പൊതുവാച്ചേരി, ഭാഗങ്ങളിലായി മുപ്പതു പേർക്കാണ് വ്യാഴാഴ്ച്ച രാവിലെ വിവിധയിടങ്ങളിൽ നിന്നായി കടിയേറ്റത്.
പിഞ്ചുകുഞ്ഞിനെയടക്കം നായ കടിച്ചു പരുക്കേൽപ്പിച്ചു. പലർക്കും മുഖത്ത് അടക്കം കടിയേറ്റു. പരുക്കേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഒരേ നായ തന്നെയാണ് പലരെയും കടിച്ചു പരുക്കേൽപ്പിച്ചത്. പരുക്കേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.