കണ്ണൂരിൽ തെരുവുനായ ആക്രമണം ; വിദ്യാർത്ഥികളടക്കം മൂന്ന്‌ പേർക്ക് കടിയേറ്റു

Stray dog attack in Kannur; Three people, including students, bitten
Stray dog attack in Kannur; Three people, including students, bitten

പരിയാരം: നടുവിലിലും ചൊറുക്കളയിലും വിദ്യാർത്ഥികളടക്കം മൂന്ന്‌പേർക്ക് തെരുവു നായയുടെ കടിയേറ്റു. നടുവിൽ ഗവ. ആശുപത്രിക്ക് സമീപത്തെ എം.ഫാത്തിമ (11), സി.എച്ച്.താ ജുദീൻ (34), ചൊറുക്കള വെള്ളാ രംപാറയിലെ സി.കെ. നിബ്രാസ് (13) എന്നിവർക്കാണ് കടിയേറ്റത്.

ഇന്ന് രാവിലെ 8.15 ഓടെ മദ്രസ വിട്ട് മടങ്ങുന്നതിനിടെ യാണ് ഫാത്തിമയെ നായ അക്ര മിച്ചത്. കുട്ടിയുടെ കാലിന് നായ കടിക്കുന്നത് കണ്ട് അയൽവാസി യും നടുവിലിൽ ടാക്സ‌ി ഡ്രൈവറുമായ താജുദീൻ രക്ഷി ക്കാൻ എത്തിയതാണ്. തുടർന്ന് താജുദീൻറെ കൈക്കും കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. താജുദീന് സാരമായി പരിക്കേ റ്റിട്ടുണ്ട്. നടുവിൽ ഭാഗത്ത് നായ ശല്യം രൂക്ഷമാണ്. കുട്ടികൾ മദ്ര സയിൽ പോകുമ്പോഴും മറ്റും രാവിലെ നാട്ടുകാർ കാവൽ നിൽക്കാറാണ് പതിവെന്ന് നടു വിൽ സ്‌കൂൾ പി.ടി.എ പ്രസി ഡണ്ട് ശംസുദീൻ പറഞ്ഞു.

tRootC1469263">

കുറുമാത്തൂർ ഹൈസ്‌കൂൾ വിദ്യാർത്ഥിയായ നിബ്രാസിന് രാവിലെ ഒമ്പത് മണിയോടെ വെള്ളാരം പാറയിൽ വെച്ചാണ് നായയുടെ കടിയേറ്റത്. സ്കൂ‌ളി ലേക്ക് പോകാൻ ബസ് കാത്തു നിൽക്കുന്നതി നിടെ 338 കാലിൽ കടിക്കുകയായിരു ന്നു. പരിക്കേറ്റ മൂവരെയും തളിപ്പറമ്പ് താലൂക്ക് ആശുപ ത്രി യിലെ പ്രാഥമിക ചികിത്സക്ക് ശേഷം പ്രതിരോധ കുത്തിവെപ്പെടുക്കുന്നതിന് പരിയാരം മെഡി. കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Tags