കണ്ണൂർ തളിപ്പറമ്പിൽ തെരുവ് നായ ആക്രമണം രൂക്ഷം; ദേശീയ പാതയിലെ ബസ്സ് സ്റ്റോപ്പിൽ വച്ച് യാത്രക്കാരിയെ വീണ്ടും ആക്രമിച്ചു

Stray dog ​​attacks intensify in Taliparamba; Passenger attacked again at bus stop on national highway

 

കണ്ണൂർ : തളിപ്പറമ്പിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. തളിപ്പറമ്പ ദേശീയപാതയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വച്ച് മയ്യിൽ ചെക്കിയാട്ട് കാവ് സ്വദേശിനി സി പുഷ്പലതയെയാണ്  നായ ആക്രമിച്ചത്.വൈകുന്നേരമായിരുന്നു സംഭവം. ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഹൈവേയിലെ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിക്കുകയായിരുന്ന കുറുമാത്തൂർ സ്വദേശിനി പി കവിതയ്ക്കും കടിയേറ്റിരുന്നു.

നഗരമധ്യത്തിൽ നടന്ന സംഭവം യാത്രക്കാർക്കിടയിൽ വലിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണെന്ന പരാതി നിലനിൽക്കെയാണ് വീണ്ടും ഇത്തരമൊരു ആക്രമണം ഉണ്ടായിരിക്കുന്നത്. ഒരു വൃദ്ധനായ വ്യക്തി സ്ഥിരമായി നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നുണ്ടെന്നും, അദ്ദേഹം കാരണമാണ് നായ്ക്കൾ പെരുകുന്നതെന്നും പൊതുജനങ്ങളെ ആക്രമിക്കുന്നതെന്നും നാട്ടുകാർ പറയുന്നു. എത്രയും പെട്ടെന്ന് അധികാരികൾ ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Tags